നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു കഴിയുമ്പോൾ നമുക്ക് പലതരത്തിലുള്ള പ്രസാദങ്ങൾ ലഭിക്കുന്നതാണ്.. പലതരം എന്ന് പറയുമ്പോൾ നമ്മൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ അവിടുത്തെ തിരുമേനി നൽകുന്ന ചന്ദനവും അല്ലെങ്കിൽ പുഷ്പവും ഒക്കെ നൽകുന്നതാണ്.. അത് പ്രസാദമാണ്.. അതുപോലെതന്നെ നമുക്ക് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പുഷ്പാഞ്ജലി അല്ലെങ്കിൽ അർച്ചന ഒക്കെ നടത്തിയതിൽ നമുക്ക് ഒരു ഇലയിൽ പൂവും പ്രസാദങ്ങളും ഒക്കെ തരുന്നതായിരിക്കും.. അതുപോലെതന്നെ നമ്മൾ എന്തെങ്കിലും പ്രത്യേകമായ പൂജകൾ ചെയ്താൽ അല്ലെങ്കിൽ വല്ല വിശേഷം വഴിപാടുകളും ചെയ്താൽ അതിൻറെ കൂടെ ലഭിക്കുന്ന പൂവ് അതുപോലെ ചന്ദനം സിന്ദൂരം തുടങ്ങിയ കാര്യങ്ങളൊക്കെ അത് കൂടാതെ പായസം അതുപോലെ ഭഗവാന് അല്ലെങ്കിൽ ഭഗവതിക്ക് നേദിച്ച് പ്രസാദങ്ങൾ ലഭിക്കും.. ഇത്തരത്തിൽ പല രീതികളിലാണ് നമുക്ക് പ്രസാദങ്ങൾ ലഭിക്കുന്നത്..
അപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ ഈ പ്രസാദം എടുത്തിട്ട് നമ്മൾ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരും.. അപ്പോൾ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്തരത്തിൽ പ്രസാദം ഒക്കെ വാങ്ങി കഴിഞ്ഞാൽ ചന്ദനം ഒക്കെ അണിഞ്ഞ് അതിൻറെ ബാക്കി ക്ഷേത്രങ്ങളിൽ ഒന്നും തേക്കാൻ പാടുള്ളതല്ല എന്ന്.. അത് ക്ഷേത്രം കളങ്കപ്പെടുത്തുന്നതിനും അതുപോലെ അശുദ്ധി ആക്കുന്നതിനും ഉള്ള കാര്യങ്ങളാണ്.. അങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത് കാരണം അത് പലരും ചെയ്യുന്ന ഒരു തെറ്റാണ്.. അതുകൊണ്ട് ഇനിയെങ്കിലും അത്തരത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് തീർച്ചയായിട്ടും ഒഴിവാക്കുക..
അതെല്ലാം വാങ്ങിയ ശേഷം നമ്മൾ വീട്ടിലേക്ക് വരും.. എന്നിട്ട് ആ പ്രസാദങ്ങൾ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ എവിടെയാണ് സൂക്ഷിക്കേണ്ടത്.. ഏതു രീതികളിലാണ് സൂക്ഷിക്കേണ്ടത് ഇത് കളങ്കം ആകാതെ അല്ലെങ്കിൽ മലിനമാകാതെ എത്തരത്തിലാണ് പ്രസാദങ്ങൾ കൃത്യമായ രീതിയിൽ സൂക്ഷിക്കേണ്ടത്.. വാസ്തുപരമായി ഏത് ഭാഗത്ത് ആണ് ക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ സൂക്ഷിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് ഒരുപാട് ആളുകൾ ചോദിച്ചിരുന്നു.. അതിൻറെ ഒരു ഭാഗമായിട്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ ആ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….