അമ്മായിയമ്മയെ മരുമകൾ വൃദ്ധസദനത്തിൽ ആക്കാൻ നോക്കി എന്നാൽ സംഭവിച്ചത്…

ഹരി ഇങ്ങനെ ആണെങ്കിൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല.. ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം.. തള്ളക്ക് ഞാൻ മിണ്ടിയാൽ പ്രശ്നം.. മിണ്ടിയില്ലെങ്കിൽ പ്രശ്നം.. അടുക്കളയിൽ കേറിയില്ലെങ്കിൽ അപ്പോൾ തുടങ്ങും.. എനിക്കിങ്ങനെ എപ്പോഴും അടുക്കളയിൽ കയറാനും ആ തള്ള പറയുന്നത് കേൾക്കാനും ഒന്നും പറ്റില്ല.. അതുകൊണ്ടുതന്നെ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നിങ്ങളുടെ അമ്മ.. അതുകൊണ്ട് രണ്ടിലൊന്നു മതി ഇനി ഈ വീട്ടിൽ.. ഞാൻ ഈ വീട്ടിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമ്മയെ വല്ലയിടത്തും കൊണ്ടാക്കേണ്ടി വരും.. അതല്ലെങ്കിൽ അവരാണ് വേണ്ടതെങ്കിൽ ഇപ്പോൾ പറഞ്ഞോ.. പോകുമ്പോൾ എൻറെ അച്ഛൻ തന്നതൊക്കെ കയ്യോടെ തന്നേക്കണം.. പറഞ്ഞില്ലെന്ന് വേണ്ട.. രാജിയുടെ രോഷം നിറഞ്ഞ ഓരോ വാക്കുകളും ഹരിയുടെ ഇടനെഞ്ചിലാണ് കൊള്ളുന്നതെങ്കിലും മറുത്തൊരു വാക്ക് പോലും പറയാൻ കഴിയാത്ത പോലെ നാക്കിനെ പിടിച്ചു കെട്ടിയത് അവളുടെ അച്ഛൻ തന്ന പണത്തിന്റെ കണക്ക് തന്നെയായിരുന്നു..

ബിസിനസ് പൊളിഞ്ഞ സമയത്ത് പ്രണയത്തിൻറെ പേരിൽ രാജിയെ കിട്ടുമ്പോൾ മകളോടൊപ്പം തന്ന പണത്തിന്റെ ബലത്തിലാണ് ഒന്ന് പച്ചപിടിച്ചു തുടങ്ങിയത്.. പക്ഷേ അവളെ പിണക്കി അയച്ചാൽ കൊടുക്കാനുള്ളത് ഇപ്പോൾ കയ്യിൽ ആയിട്ടില്ല എന്നത് തന്നെയായിരുന്നു അവൻറെ മൗനത്തിന് കാരണം.. രാജി അതെന്റെ അമ്മയാണ്.. എന്നെ വളർത്തി വലുതാക്കി ഇത്രത്തോളം എത്തിച്ച മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഞാൻ എങ്ങനെയാണ്.. അവന്റെ വിഷമത്തോടെയുള്ള ആ വാക്കുകൾക്ക് മുന്നിൽ അവൾ പുച്ഛത്തോടെ ആയിരുന്നു മറുപടി നൽകിയത്.. നിങ്ങൾക്ക് അങ്ങനെ പല കടമയും കടപ്പാടുകളും ഉണ്ടാകും അവരോട്.. അതിന് ഞാനെന്തു വേണം.. ഞാൻ പറഞ്ഞല്ലോ നിങ്ങൾക്ക് ഞാൻ പറഞ്ഞത് സമ്മതം അല്ലെങ്കിൽ ഞാൻ പോയേക്കാം എന്ന്.. പക്ഷേ ഒരു രൂപ പോലും കുറയാതെ കിട്ടിയിരിക്കണം ഞാൻ ഈ പടി ഇറങ്ങുമ്പോൾ.. അതോടെ തീരും എല്ലാ ബന്ധവും..

അവളുടെ ഓരോ വാക്കിനു മുന്നിലും നിഷ്പ്രഭമായി പോകുമ്പോൾ അവനെ അറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന്.. പെറ്റ വയറിന് ഉപേക്ഷിക്കാൻ കഴിയില്ല.. അതുപോലെതന്നെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചവളെയും.. രാജി ഇതുപോലെ ഉള്ള ചെറിയ വിഷയങ്ങൾ പറഞ്ഞു തീർക്കാൻ തീരില്ലേ.. അതിനെ ഇങ്ങനെ ഉതി പെരുപ്പിച്ച് ഇത്ര വലിയ പ്രശ്നമാക്കാണോ.. അമ്മ ആരോടും മറുത്തൊരു വാക്ക് പറയുന്നതോ ആജ്ഞാപിക്കുന്നതോ ഇന്നുവരെ കണ്ടിട്ടില്ല.. അവർ സ്നേഹത്തിൻറെ പേരിൽ പറയുന്നത് ആയിരിക്കും.. അതിനെ വളച്ചൊടിക്കാതെ ആ സെൻസിൽ എടുത്താൽ തീരുന്നതേയുള്ളൂ ഇതൊക്കെ എന്ന് പറയുമ്പോൾ അവൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *