ഉറങ്ങി എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ ജോലി ചെയ്യുമ്പോൾ നിങ്ങളുടെ കൈകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ തോന്നാറുണ്ടോ.. എങ്കിൽ സൂക്ഷിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പരിശോധനയ്ക്ക് വരുന്ന കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെ വേദന എന്ന് പറയുന്നത്.. അതിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാർപൽ ടണൽ സിൻഡ്രം.. എന്താണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. കൈകൾക്ക് ഉണ്ടാകുന്ന തരിപ്പ് അതുപോലെ പെരുപ്പ്.. സൂചി കുത്തുന്നത് പോലെ ഉണ്ടാകുന്ന വേദന.. അസഹ്യമായ കൈക്കടച്ചിലുകൾ.. ഇതൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങൾ എന്ന് പറയുന്നത്.. സ്ഥിരമായി ചെയ്യുന്ന വീട്ടുജോലികൾ അതായത് കറിക്ക് അരീക അല്ലെങ്കിൽ അലക്കുക.. അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക..

ഇത്തരം ജോലികൾ ചെയ്യുമ്പോൾ വേദന കൂടുതൽ അനുഭവപ്പെടാറുണ്ട്.. വൈകുന്നേരങ്ങളിൽ വേദനകൾ തുടങ്ങി രാത്രിയാകുമ്പോൾ അത് കൂടുതലായി ഉറക്കത്തിൽ നിന്ന് വേദന കാരണം ഞെട്ടി എഴുന്നേൽക്കേണ്ടി വരികയും.. ഈ വേദനകൾ മാറാൻ കൈകൾ തിരുമ്മുകയോ അല്ലെങ്കിൽ ഉഴിയുകയോ ചെയ്യുമ്പോൾ ചെറിയൊരു ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.. ആദ്യം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അതുമായി പിന്നീട് തുടർന്നും മുന്നോട്ടുപോകുമ്പോൾ ആ കൈകളിൽ തുടങ്ങി തോൾ വരെ വേദനകൾ വരാനും അതുപോലെ കൈകൾക്ക് ബലക്കുറവ് അനുഭവപ്പെടുകയും.. അതുപോലെതന്നെ കൈകളുടെ ഭാഗത്തെ മസിലുകൾക്ക് ഉണ്ടാകുന്ന ശോഷണം ഇതെല്ലാം തന്നെ ഇതിന്റെ കോംപ്ലിക്കേറ്റഡ് ആയ ലക്ഷണങ്ങളാണ്..

എന്താണ് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. നമ്മുടെ കൈകളിൽ നിന്ന് വിരലുകളിലേക്ക് മീഡിയം നർവ് എന്ന് പറയുന്ന കൈയുടെ ഒരു പ്രധാന ഞരമ്പ് പോകുന്നത് കാർപൽ ടണൽ എന്ന ഒരു പാതയിൽ കൂടെയാണ്.. നമ്മുടെ കൈയുടെ ഭാഗത്തെ എട്ടു കാർപൽ ജോയിന്റുകൾ ഉണ്ട്.. നമ്മുടെ കൈകളെ സഹായിക്കുന്ന എല്ലാ ഞരമ്പുകളും ഇതിലൂടെയാണ് സഞ്ചരിക്കുന്നത്.. മീഡിയം നർവ് എന്ന് പറയുന്നത് നമ്മുടെ കൈപ്പത്തിയുടെ ചലനങ്ങളെയും സ്പർശനങ്ങളെയും സഹായിക്കുന്ന ഒരു ഞരമ്പ് ആണ്.. അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കാർപൽ ടണലിൽ വച്ച് ഈ ഞരമ്പുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ആ ഞരമ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും പിന്നീട് തരിപ്പ് ആയി അനുഭവപ്പെടുകയും ചെയ്യുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *