ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം.. അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ഒരു ചെറിയ ആഘോഷം.. സുഹൃത്തുക്കൾക്ക് ഇടയിൽ സംസാരിച്ചു നിൽക്കുന്ന അനിയേട്ടനെ ഞാൻ ഇടം കണ്ണിട്ട് നോക്കി.. ഇന്ന് പതിവിലും കുറച്ചുകൂടി സുന്ദരൻ ആയിട്ടുണ്ട്.. അളിയാ ഹണിമൂൺ ആഘോഷം നടത്തിയത് മതി.. ഇനി ഒരു കുഞ്ഞിക്കാൽ ഒക്കെ ആകാം കേട്ടോ.. ഞാൻ കേൾക്കാൻ പാകത്തിനാണ് അനിയേട്ടന്റെ സുഹൃത്ത് അത് അനിയേട്ടനോട് പറഞ്ഞത്.. മറുപടിയായി അനിയേട്ടൻ സുഹൃത്തിന്റെ ചെവിയിൽ എന്തോ പറഞ്ഞതും രണ്ടാളും കൂടി പൊട്ടിച്ചിരിച്ചു.. അവരുടെ സംസാരം കേൾക്കാത്ത രീതിയിൽ ഞാൻ അല്പം മാറി നിന്നു.. ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയി.. ഒരുവിധം എല്ലാം ഒരുക്കി വെച്ച് മേൽ കഴുകി റൂമിൽ എത്തിയപ്പോൾ അനിയേട്ടൻ കിടന്നിരുന്നു.. പതിവുപോലെതന്നെ കട്ടിലിന്റെ ഒരു സൈഡിൽ ചരിഞ്ഞു കിടപ്പുണ്ട്..
ലൈറ്റ് ഓഫ് ആക്കി ഞാൻ കട്ടിലിന്റെ മറ്റേ സൈഡിലും കിടന്നു.. വിവാഹം കഴിഞ്ഞ് അന്നുമുതൽ ഇങ്ങനെയാണ് നമ്മൾ രണ്ടുപേരും.. ഒരു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം കുറെ പ്രതീക്ഷകളുമായാണ് ഈ മുറിയിലേക്ക് കടന്നുവന്നത്.. കട്ടിലിൽ വന്ന അദ്ദേഹം എന്തെങ്കിലും പറയുന്നതിനു മുൻപേ ഞാൻ സംസാരിച്ചു തുടങ്ങി.. എൻറെ നടക്കാതെ പോയ നഷ്ട പ്രണയത്തെക്കുറിച്ച്.. വർഷങ്ങളായി ഉള്ള എൻറെ പ്രണയം.. വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹം ഭാവിജീവിതം സ്വപ്നം കണ്ടുള്ള പ്രണയം.. വീട്ടുകാർക്ക് ആദ്യം എതിർപ്പൊന്നും ഇല്ലായിരുന്നു.. എങ്കിലും അവർക്ക് പിന്നീട് എതിർപ്പുകൾ വന്നു.
എൻറെ വീട്ടുകാർക്ക് ഈ ബന്ധത്തോടെ താൽപര്യമില്ല അതുകൊണ്ടുതന്നെ നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാം എന്ന് അവൻ പറഞ്ഞു നിർത്തിയപ്പോൾ അവർക്കിടയിലേക്ക് ഒരു നീണ്ട മൗനം കടന്നുവന്നു.. വാതോരതെ സംസാരിച്ചുകൊണ്ടിരുന്ന ഞങ്ങൾക്കിടയിലേക്ക് അന്ന് ആദ്യമായി മൗനം രൂപപ്പെട്ടു.. പിന്നീടുള്ള ദിവസങ്ങളിൽ മാറിമാറി വരുന്ന ഡിപി ക്കും സ്റ്റാറ്റസുകൾക്കും വേണ്ടിയിട്ടുള്ള കാത്തിരിപ്പ് ആയിരുന്നു.. ഒരിക്കൽ യാദൃശ്ചികമായി എന്നെ വിളിച്ചു.. എടി എന്റെ വീട്ടുകാർ എൻറെ കല്യാണം ഉറപ്പിച്ചു.. അടുത്തമാസം ഉണ്ടാവും അതുകൊണ്ട് നീ ഇങ്ങനെ നടക്കാതെ ആരെയെങ്കിലും കെട്ടി ലൈഫ് സെറ്റ് ആക്ക്.. അത് അവൻ പറയുമ്പോഴും ഞാൻ നിശബ്ദമായി കേട്ടത് മാത്രമേയുള്ളൂ.. അവിടെയും എൻറെ മറുപടി മൗനമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…