വിഷാദ രോഗത്തെ നിസ്സാരമായി തള്ളിക്കളയാമോ.. ഒരാൾ വിഷാദരോഗിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വിഷാദത്തേയും അതുപോലെ തന്നെ വിഷാദരോഗത്തെയും കുറിച്ചാണ്.. അപ്പോൾ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്.. സാധാരണ ഗതിയിൽ നമ്മുടെ ജീവിതത്തിൽ പ്രതികൂലമായ സാഹചര്യങ്ങൾ വരുമ്പോൾ നമുക്ക് പലപ്പോഴും സങ്കടം ഉണ്ടാകാറുണ്ട്.. അല്ലെങ്കിൽ വിഷാദം തോന്നാറുണ്ട്.. ഉദാഹരണത്തിന് നമ്മുടെ ജോലി നഷ്ടപ്പെടുക.. അല്ലെങ്കിൽ നമ്മുടെ വീട്ടിൽ കുടുംബപരമായി പ്രശ്നങ്ങൾ ഉണ്ടാവുക.. അതുപോലെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുക.. അല്ലെങ്കിൽ നമുക്ക് വളരെ ഇഷ്ടപ്പെട്ട വളരെ ക്ലോസ് ആയ ആളുകൾ മരിച്ചു പോകുക.. അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും ആപത്തുകൾ സംഭവിക്കുക.. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വിഷാദം ബാധിക്കാറുണ്ട്..

എന്നാൽ വിഷാദവും അതുപോലെ വിഷാദരോഗവും തമ്മിൽ ഒന്നല്ല.. വിഷാദരോഗം എന്നാൽ രണ്ടാഴ്ചയോ അല്ലെങ്കിൽ അതിൽ കൂടുതലോ നിലനിൽക്കുന്ന സ്ഥായിയായ ഒരു സങ്കട ഭാവം.. അതായത് സ്ഥിരമായി നമ്മൾ ആസ്വദിച്ച് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അതിൽ ആസ്വാദനശേഷികൾ കുറയുന്നു.. അതുപോലെ ശ്രദ്ധക്കുറവ് ഉണ്ടാകുക.. താല്പര്യക്കുറവ് ഉണ്ടാവുക.. ഏത് സമയവും കിടക്കണം.. അതുപോലെ ഏത് സമയവും വിശ്രമിക്കണം എന്ന് തോന്നുക.. അതുപോലെ ഉറക്ക കുറവുണ്ടാവുക.. വിശപ്പില്ലായ്മ ഉണ്ടാവുക.. തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഇത്തരക്കാരിൽ കാണാറുണ്ട്..

ഇത് പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യ പോലുള്ള ചിന്തകളും ഇവരെ ബാധിക്കും.. വിഷാദരോഗം എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അസുഖം തന്നെയാണ്.. കാരണം രോഗങ്ങളുടെ നിര എടുത്താൽ അതിൽ വളരെ മുൻനിരയിൽ തന്നെ വരുന്ന ഒരു അസുഖമാണ് വിഷാദരോഗം എന്ന് പറയുന്നത്.. അത് മാനസിക രോഗങ്ങൾ മാത്രമല്ല മാനസിക രോഗങ്ങൾ മൊത്തം എടുത്താൽ തന്നെ വിഷാദരോഗം അല്ലെങ്കിൽ വിഷാദരോഗികൾ ഒരുപാട് ആണ്..

പക്ഷേ എന്തുകൊണ്ടോ മാനസിക പ്രശ്നങ്ങളെ നമ്മൾ കൂടുതൽ ശ്രദ്ധിക്കാതെ ഇരിക്കുകയും അതുപോലെ അതിനോടുള്ള ഒരു അവഗണന കൊണ്ടു വിഷാദരോഗത്തെക്കുറിച്ച് ആരും തന്നെ കൂടുതൽ പറയാറില്ല അല്ലെങ്കിൽ സംസാരിക്കാറില്ല.. ചർച്ച ചെയ്യാറില്ല.. വിഷാദരോഗം സാധാരണ സ്ത്രീകളിലാണ് കണ്ടുവരുന്നത്.. എന്നുവച്ച് പുരുഷന്മാരിൽ ഇത് വരില്ല എന്നല്ല പുരുഷന്മാരിലും കണ്ടുവരാറുണ്ട്.. വിഷാദ രോഗം എല്ലാ പ്രായത്തിലും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *