വലതു കാൽ വച്ച് ഇവിടേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നെഞ്ചിൽ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളുടെ മേൽ ആയിരുന്നു.. എൻറെ കണ്ണുകൾ നിറഞ്ഞതും അതിൻറെ ഭംഗിയോ കിലുക്കവും ഒന്നും എനിക്ക് കേൾക്കാനാവുന്നില്ല.. പകരം എനിക്ക് അത്രയും ഒപ്പിച്ചു തരാനായി ഓടിയ അച്ഛൻറെ പിരിമുറുക്കങ്ങൾ ഉള്ള മുഖമല്ലാതെ.. ഒരു സ്കൂൾ ക്ലർക്കിനെ മരുമകനായി കിട്ടാൻ അച്ഛൻ താണ്ടിയ കനൽ വഴികൾ അല്പം എനിക്ക് മനസ്സിലാവും.. പറഞ്ഞത് അത്രയും ഉണ്ടോ എന്ന് കണ്ണുകൾ കൊണ്ട് അളക്കുന്ന ആളുകൾ.. ഇതിലും പുതിയ ഫാഷനുകൾ കമ്പോളത്തിൽ വന്നിട്ടുണ്ട് എന്ന് എൻറെ അറിവിലേക്ക് പറഞ്ഞുതന്നവർ.. അങ്ങനെ ഒരുപാട് ആളുകളെ അവിടെ നിന്നും കണ്ടു.. എനിക്ക് ഇതെല്ലാം ഇട്ടുകൊണ്ട് എന്റെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു..
അമ്മയുടെ മോളെ പോലെ സ്നേഹിച്ചിരുന്ന കുറുമ്പി പശു കൈയിലെ വളയായി കിടക്കുന്നു.. അതിനെ പിടിച്ചു കൊടുക്കുമ്പോഴുള്ള അമ്മയുടെ കണ്ണിലെ കണ്ണുനീർ ഞാൻ കണ്ടതാണ്.. ചോര നീരാക്കി അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ പറമ്പ്.. കിട്ടിയ വിലയ്ക്ക് വിറ്റത് എൻറെ കഴുത്തിൽ തൂങ്ങുന്നു.. എല്ലാവരുടെ ഇടയിലും ശ്വാസംമുട്ടി നിന്നു അവൾ.. പിറ്റേ ദിവസത്തെ വിരുന്നു കഴിഞ്ഞു വന്ന എന്നോട് നിൻറെ സ്വർണാഭരണങ്ങൾ മുഴുവൻ അമ്മയ്ക്ക് ഊരി കൊടുക്കൂ അമ്മ സൂക്ഷിച്ചോളൂ എന്ന് ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സംശയത്തിൽ അദ്ദേഹത്തെ നോക്കി.. അതെന്താ വിനുവേട്ടാ നമ്മുടെ മുറിയിലും അലമാര ഉണ്ടല്ലോ.. അതിൽ സൂക്ഷിച്ചാൽ പോരെ.. ഇങ്ങനെ മറുപടി പറഞ്ഞപ്പോൾ അത് എല്ലാവരെയും ചൊടിപ്പിച്ചു..
അതെ എല്ലാവരുടെയും ആഭരണങ്ങൾ സൂക്ഷിക്കുന്നത് അമ്മയാണ്.. വിനുവേട്ടൻ എന്റെ അറിവിലേക്കായി പറഞ്ഞു.. ഏട്ടത്തി അമ്മയ്ക്ക് സമ്മതമാണെങ്കിൽ അത് ആര് വേണമെങ്കിലും സൂക്ഷിച്ചോട്ടെ ഞാൻ അത്തരം കാര്യങ്ങളിൽ ഒന്നും ഇടപെടുന്നില്ല.. പക്ഷേ എൻറെ അച്ഛൻ എനിക്ക് കഷ്ടപ്പെട്ട് വാങ്ങിത്തന്ന സ്വർണ്ണം മുഴുവൻ സൂക്ഷിക്കാൻ ഉള്ള തന്റേടം എനിക്ക് ഉണ്ട്.. കേറിവന്ന പാടെ പ്രശ്നങ്ങൾ ഉണ്ടാക്കണമെന്ന് കരുതാത്തത് കൊണ്ടാവണം പിന്നെ ആരും ഒന്നും പറഞ്ഞില്ല..
എൻറെ സ്വർണം മുഴുവൻ എന്റെ അലമാരയിലെ ലോക്കറിൽ കൊണ്ടുവെച്ച് പൂട്ടി താക്കോൽ എൻറെ കയ്യിൽ തന്നെ സൂക്ഷിച്ചു.. നിത്യ അല്പം കഴിഞ്ഞപ്പോൾ ഏടത്തിയമ്മ എന്നെയും തിരക്കി വന്നു.. എൻറെ കയ്യിൽ പിടിച്ചുകൊണ്ട് അവർ പറഞ്ഞു കലക്കി മോളെ എനിക്ക് ധൈര്യം അന്ന് ഇല്ലാതെ പോയി.. അച്ഛൻറെ മരണശേഷം ഏറെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്.. അമ്മാവന്മാരുടെ എല്ലാം കാലു പിടിച്ചിട്ടാണ് എനിക്കുള്ള ഇത്തിരി സ്വർണം എങ്കിലും ഉണ്ടാക്കിത്തന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….