ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹോസ്പിറ്റലുകളിലേക്ക് കൗൺസിലിങ്ങിന് വരുന്ന പല ആളുകളും ഇവരുടെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പലതരം സ്വര ചേർച്ചകളും പ്രശ്നങ്ങളും അത് ഇവർ പോലും അറിയാതെ ഉള്ളിൽ ഇട്ട് നീറി പുകയുന്ന പല കാര്യങ്ങളും അതെല്ലാം ഒരു വ്യക്തികളിൽ കാരണങ്ങളായി കണ്ടുവരാറുണ്ട്.. അപ്പോൾ നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്ന ഒരു ആറ് കാര്യങ്ങൾ.. ഈ ആറ് കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതത്തിൽ പല രീതിയിലുള്ള കാരണം ദാമ്പത്യം എന്ന് പറയുന്നത് ഒരു പരിധിവരെ ബേസ് ആണ്.. അതിൽ ഒരു താളം തെറ്റൽ വന്നു കഴിഞ്ഞാൽ അത് തീർച്ചയായിട്ടും ജീവിതത്തെ പലതരത്തിൽ ആയി ബാധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഈ പറയുന്ന ആറ് കാര്യങ്ങളും നമ്മുടെ ജീവിതവുമായി വളരെയധികം ചേർന്ന് നിൽക്കുന്നവയാണ്..
ചിലപ്പോൾ വളരെ നിസ്സാരം എന്ന് കരുതി ചെറുതാണെന്ന് കരുതി നമ്മൾ വിട്ടുകളയുന്ന പല കാര്യങ്ങളും ആയിരിക്കും.. അതിൽ ഒന്നാമത്തെ കാര്യമാണ് പല ആളുകളും പറയാറുണ്ട് നമ്മുടെ പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്നു പറയണം എന്ന് പറയാറുണ്ട്.. ശരിയാണ് നമ്മളെ എല്ലാ കാര്യങ്ങളും പറയണം.. പ്രത്യേകിച്ചും അത്തരത്തിൽ ഒരു പങ്കാളി ഉണ്ടെങ്കിൽ.. പ്രത്യേകിച്ച് നമ്മൾ വിവാഹം കഴിക്കാൻ പോകുമ്പോഴാണ് ഈ ഒരു കാര്യം ഓർമ്മപ്പെടുത്താൻ ഉള്ളത്.. വിവാഹ ജീവിതത്തിൽ എല്ലാ കാര്യങ്ങളും തുറന്നു പറയണം എന്ന് പറയാറുണ്ട് അങ്ങനെ അതേ സ്പോട്ടിൽ എടുക്കുന്ന ഒരു പങ്കാളിയാണ് ലഭിക്കുന്നത് എങ്കിൽ നമുക്ക് അവരുടെ അത് പറയാം എന്നിരുന്നാലും ഒരു കാര്യം ഓർക്കുക ഈ കുടുംബജീവിതം എന്ന് പറയുന്നത് ഒരു കുമ്പസാരം അല്ല..
എല്ലാ ഭാണ്ട കെട്ടുകളും അഴിച്ചു വെക്കേണ്ട ഒരു സ്ഥലമല്ല.. അങ്ങനെ പറയുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ ഇത്തരത്തിൽ ചെറിയ കാര്യങ്ങൾ പോലും പറയുമ്പോൾ ചിലപ്പോൾ പല രീതികളിൽ അത് നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കാം.. ചിലപ്പോൾ നമ്മളെ അത് സംശയത്തിന്റെ നിഴലിൽ ആക്കിയേക്കാം.. മറ്റൊന്ന് നമ്മളെ വിലകുറച്ചു കാണേണ്ട ഒരു അവസ്ഥയുണ്ടാക്കാം.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും അതായത് വീഴ്ചകൾ അല്ലെങ്കിൽ വിജയങ്ങൾ എല്ലാം പറഞ്ഞുകഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ കൊടുത്ത ഇമ്പ്രഷനിൽ ആയിരിക്കും ഈ വ്യക്തികൾ നമ്മളെ പിന്നീട് കാണുന്നത് അതൊരു പക്ഷേ പിന്നീട് അവർ പ്രകടമാക്കിയില്ലെങ്കിലും പിന്നീട് ഉള്ളിന്റെ ഉള്ളിൽ അവർക്ക് അത് കണ്ടേക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…