മയക്കുമരുന്നിന്റെ അടിമയാണെന്ന് തെറ്റിദ്ധരിച്ചു എഴുതി തള്ളിയ കുട്ടിയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞപ്പോൾ പിന്നീട് സംഭവിച്ചത്..

പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് വന്ന പാടെ പരാതിയുടെ ഭാണ്ഡക്കെട്ട് എനിക്ക് മുന്നിൽ തുറന്നു.. സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ് കോൺ ഉള്ളതുകൊണ്ട് ഞാൻ അതിങ്ങനെ കേട്ടിരിക്കുമായിരുന്നു.. അന്ന് ഞങ്ങൾ മാത്രമായിരുന്നു അധ്യാപകർക്കിടയിലെ അവിവാഹിതരായ വ്യക്തികൾ.. അതുകൊണ്ടുതന്നെ ഞങ്ങളെ താലിച്ചരടിൽ കോർത്തിടണം എന്ന് സഹപ്രവർത്തകർക്കും താല്പര്യമുണ്ടായിരുന്നു.. എനിക്ക് വയ്യ.. ഇനി സാറിൻറെ ക്ലാസിലെ അഖിലിനെ സഹിക്കാൻ എനിക്ക് ആവുമെന്ന് തോന്നുന്നില്ല.. അവൻ എന്താണ് പ്രശ്നം കൊമ്പ് ഉണ്ടോ.. മുടി മുറിക്കുന്നില്ല.. കാതിൽ ഒരു കറുത്ത കടുക്കനും.. എന്തെങ്കിലും ചോദിച്ചാൽ വെട്ടു പോത്ത് നോക്കുന്നതുപോലെ കണ്ണ് തുറിച്ചു ഒരു നോട്ടവും.. സാറിന് അറിയാമോ 30 പ്രാവശ്യം ഇമ്പോസിഷൻ എഴുതാൻ പറഞ്ഞിട്ട് അവൻ മാത്രം മൂന്നു തവണ എഴുതി നിർത്തിയിരിക്കുന്നു..

ബാക്കി എഴുതാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ പറയുകയാണ് അവനെ കക്കൂസിൽ പോകാൻ പോലും നേരം കിട്ടിയിട്ടില്ല എന്ന്.. ഞാൻ അന്നേ പറഞ്ഞ കാര്യമല്ലേ അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നുള്ളത്.. അല്ലെങ്കിൽ അവൻ എന്തിനാണ് മണിക്കൂറോളം ബാത്റൂമിൽ ഇരിക്കുന്നത്.. ഇങ്ങനെ പോയാൽ ഞാൻ അവനെ പുറത്താക്കും.. എൻറെ ടീച്ചറെ ഞാൻ അവനെ ഒന്ന് നേരെയാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ..അതുവരെ ടീച്ചർ ഒന്ന് ക്ഷമിക്ക്.. എൻറെ മറുപടി അവർക്ക് ഇഷ്ടമായില്ല എന്ന് അവരുടെ മുഖം കാണിച്ചു തരുന്നുണ്ടായിരുന്നു.. ഭൂരിഭാഗം അധ്യാപകർക്കും പ്രതികരണശേഷിയില്ലാത്ത ഏറമൂലികളായ ടീച്ചർമാരെക്കാലും സർവ്വ വിജ്ഞാന കോശങ്ങളായ ചിന്തിക്കുന്ന വിദ്യാർത്ഥികളെയാണ് ഇഷ്ടം അല്ലാത്ത കുട്ടികളെ അവർ ക്ലാസുകളിൽ നിന്നും അടിച്ചിരുന്നു.. ശാലിനി ടീച്ചറും അതിനൊരു അപവാദം ആയിരുന്നില്ല..

പ്ലസ് വണ്ണിൽ പഠിക്കുന്ന അഖിൽ അധ്യാപകരുടെ സ്ഥിരം നോട്ടപ്പുള്ളി ആയിരുന്നു.. മറ്റു കുട്ടികളെക്കാൾ ഉയരവും അതുപോലെ ഷോക്കേറ്റത് പോലെയുള്ള മുടിയും.. തന്റേടം ഉള്ള മുഖവും.. നീളമുള്ള മൂക്കും അവനെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു.. ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള പഠിക്കാൻ സമ്മർദ്ദനായ ഒരു കുട്ടി ആയിട്ടാണ് ഞാൻ അവനെ കണ്ടിരുന്നത് എങ്കിൽ മറ്റുള്ളവർക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടിയായിട്ടാണ്.. മുടി നീട്ടി വളർത്തുന്നവരും കാതിൽ കമ്മൽ ഇടുന്ന വരും എല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികളായി മുദ്രകുത്തി മാറ്റിനിർത്തുകയാണ് നമ്മുടെ രീതി.. അടുത്ത പിരീഡ് ആയപ്പോൾ ഞാൻ പ്ലസ് വണ്ണിലേക്ക് ക്ലാസ് എടുക്കാനായി ചെറുപുഞ്ചിരിയോടെ കയറി.. ക്ലാസ് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന അഖിലിനോട് ഒരു ചോദ്യം.. ഞാൻ ക്ലാസ് എടുത്ത വിഷയത്തെക്കുറിച്ച് ചോദിച്ചു.. അവൻ പറഞ്ഞ ഉത്തരം വളരെ ശരിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *