സ്വന്തം കുടുംബത്തെയും അമ്മയെയും വരെ എതിർത്ത് അനാഥ പെൺകുട്ടിയെ കല്യാണം കഴിച്ച യുവാവ്.. എന്നാൽ പിന്നീട് നടന്നത്..

നിനക്കെന്താ ഭ്രാന്ത് ഉണ്ടോ.. അനാഥയായ ഒരു പെൺകുട്ടിയെ മാത്രമേ നിനക്ക് ഭാര്യയായി കിട്ടിയുള്ളൂ.. വിവാഹം എന്നാൽ കുട്ടിക്കളി ആണെന്ന് ആണോ നീ ധരിച്ചു വെച്ചിരിക്കുന്നത്.. ആരോരും ഇല്ലാത്ത ഒരുത്തി ആണോ നിൻറെ ഭാര്യയായി ജീവിതത്തിലേക്ക് കടന്നു വരേണ്ടത്.. ഇല്ല ഞാൻ സമ്മതിക്കില്ല.. ഈ അമ്മയുടെ വാക്കിനപ്പുറം ഇന്നോളം നീ പോയിട്ടില്ല.. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് ഞാൻ കരുതുന്നു.. അഭയ് നിസ്സഹായതയുടെ അമ്മയെ നോക്കി.. അമ്മ പറഞ്ഞത് വളരെ ശരിയാണ് കാരണം താൻ ഒരിക്കലും അമ്മയെ അനുസരിക്കാതെ ഇരുന്നിട്ടില്ല.. പക്ഷേ ഇവിടെ തനിക്ക് അമ്മയെ ധിക്കരിക്കേണ്ടി വരുമെന്ന് അഭയ് ഓർത്തു.. പ്രതീക്ഷയോടെ തന്നെ നോക്കിയിരുന്ന ദയയുടെ മുഖം മനസ്സിൽ നിറഞ്ഞു.. ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ ജീവിച്ച അവളെ അകന്നു മാറിയിട്ടും തന്നിലേക്ക് അടുപ്പിച്ച് ഒരുപാട് സ്വപ്നങ്ങൾ നൽകി.. വാക്കു കൊടുത്തു..

ഇല്ല അവളെ ചതിക്കാൻ തനിക്ക് കഴിയില്ല.. അമ്മയ്ക്ക് ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ലായിരിക്കും പക്ഷേ ഒരിക്കലും അവളെ ചതിക്കാൻ എനിക്ക് ആവില്ല.. അമ്മയുടെ വാക്കിനെ ധിക്കരിച്ച് അമ്മയുടെ പ്രതീക്ഷകളെ എല്ലാം നശിപ്പിച്ച് അമ്പലത്തിൽ വെച്ച് ദയയെ താലികെട്ടി വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ ഹൃദയം നിറയെ പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു.. ദയയ്ക്ക് അഭിയോടുള്ള സ്നേഹവും അതുപോലെ അബിക്ക് അവളോടുള്ള കരുതലും മനോഹരമായി ഒരു കുടുംബാന്തരീക്ഷം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.. എങ്കിലും താനൊരു അനാഥ ആണ് എന്നുള്ള ഓർമ്മപ്പെടുത്തൽ പോലെ അബിയുടെ അമ്മയുടെ എതിർപ്പ് അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു.. മാസങ്ങൾ കടന്നുപോയി ഇതിനിടയിൽ അബിയുടെ ബിസിനസ് കുറച്ചു മെച്ചപ്പെട്ടു.. അവരുടെ പ്രതീക്ഷകൾക്കെല്ലാം പുതുജീവൻ വന്നതുപോലെ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ട് എന്ന അറിവിൽ രണ്ടാളും ആഹ്ലാദിച്ചു..

അമ്മയോട് ഈ സന്തോഷവാർത്ത അറിയിക്കാൻ ഓടിയെത്തിയ അബിയുടെ മുൻപിൽ അപ്പോഴും ആ വാതിൽ കൊട്ടി അടക്കപ്പെട്ടു.. പ്രസവത്തിനായി ദയയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത് മുതൽ ഒരു നിഴൽ പോലെ അബി അവൾക്ക് ഒപ്പം നിന്നു.. സ്ത്രീകൾ കൂടെ ഇല്ലാത്ത ഒരു അഭാവം അറിയാതെ ഇരിക്കാൻ ഒരു സ്ത്രീയെ പണം കൊടുത്ത കൂടെ നിർത്തി.. അടുത്ത ദിവസം തന്നെ മാലാഖ പോലൊരു പെൺകുഞ്ഞ് അവൾ ജന്മം നൽകി.. വീട്ടിലെത്തിയിട്ടും ഒരു കുറവും വരാതെ കൂടെ നിന്ന് അവൻ പരിചരിച്ചു.. ബിസിനസ്സിൽ നിന്ന് ശ്രദ്ധ മാറിയതിന്റെ ഫലമായി അവൻ തകർച്ചയുടെ വക്കിൽ എത്തി.. ഇനിയും ബിസിനസ് ശ്രദ്ധിച്ചില്ലെങ്കിൽ താനും കുടുംബവും വഴിയാധാരം എന്ന് മനസ്സിലായ അബി വീണ്ടും ബിസിനസ്സിലേക്ക് ശ്രദ്ധ തിരിച്ചു.. അപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ദയ അറിയാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.. അതിന്റെ ഫലമായി ദയയിൽ തെറ്റിദ്ധാരണ ഉടലെടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *