ശരീര ഭാഗം തളർന്നു കിടക്കുന്ന ഭർത്താവും മക്കളെയും നോക്കാനായി ഈ സ്ത്രീ ചെയ്യുന്നത് കണ്ടാൽ നിങ്ങൾക്ക് കണ്ണ് നിറയും..

ടൈം പീസ് തലതല്ലി കരയുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്.. സമയം ആറുമണി ആയി.. അതിന്റെ നെറുകയിൽ ഒന്ന് തലോടി ആശ്വസിപ്പിച്ചു അതിന്റെ കരച്ചിൽ എല്ലാം മാറ്റിക്കൊടുത്ത് നോക്കി.. ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല.. തന്നെയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ് അവൾ.. സുമേ എഴുന്നേൽക്ക് നേരം വെളുത്തു.. മോനെ സ്കൂളിൽ വിടണ്ടേ.. നിനക്ക് ജോലിക്ക് പോകണ്ടേ.. ഉറക്കം തൃപ്തിയാകാത്ത നേരത്ത് കൂടി സുമ എഴുന്നേറ്റു.. താഴെ പായയിൽ കിടന്നുറങ്ങുന്ന 10 വയസ്സായ മകനെയും വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് പോയി.. രാജീവന് ചിരി വന്നു.. വയസ്സ് 32 ആയി.. ഇപ്പോഴും കുട്ടിത്തം തീരെ വിട്ടിട്ടില്ല അവൾക്ക്.. ഇപ്പോഴും താൻ തന്നെ വേണം വിളിച്ച് എഴുന്നേൽപ്പിക്കാൻ.. എഴുന്നേറ്റ് കിട്ടാൻ മാത്രമേ ബുദ്ധിമുട്ടുള്ളൂ.. എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നീട് എല്ലാ പണികളും വളരെ വേഗത്തിൽ ആയിരിക്കും.. മകന് രാവിലെ ക്കുള്ള കാപ്പിയും പലഹാരവും.. അതുപോലെ ഉച്ചയ്ക്കുള്ള ചോറും പെട്ടെന്ന് റെഡിയാകും.. ഇതിനിടയിൽ അവൾ കുളിച്ച് യാത്രയാകും.. മകനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടതിനുശേഷം തന്നെ എഴുന്നേൽപ്പിച്ച് ഇരുത്തി പല്ല് തേപ്പിച്ച് മുഖം കഴുകി കാപ്പിയും പലഹാരവും തന്ന് മരുന്നും കഴിപ്പിച്ച് വീണ്ടും കിടത്തി തന്നിട്ട് മാത്രമേ അവൾ ജോലിക്ക് പോകുകയുള്ളൂ.. ജോലി എന്നു പറഞ്ഞാൽ ലോട്ടറി വില്പന ആണ്.. അതും വീടിൻറെ തൊട്ടടുത്തുള്ള ജംഗ്ഷനിൽ..

ഞാൻ വണ്ടിയോടിച്ചിരുന്ന ഓട്ടോ സ്റ്റാൻഡ് അവിടെയാണ്.. രാജീവൻ വേദനയോട് കൂടി ഓർത്തു.. രാജീവൻ പതിയെ തല ഉയർത്തി നോക്കി ഇടതുകാലിന്റെ താഴ്ഭാഗം ശൂന്യമായി കണ്ട് നെടുവീർപ്പ് ഇട്ടു.. പുതിയ ഓട്ടോ വാങ്ങി ആദ്യം ആഴ്ചയിൽ തന്നെ എതിരെ വന്ന ടിപ്പർ ലോറിയുമായി ഏറ്റുമുട്ടലിൽ ഇടതുകാൽ നഷ്ടമായി എന്നാൽ രാജീവിനെ അതല്ല ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്.. തലക്കേറ്റ അടികൊണ്ട് ഇടതുഭാഗം ഫുള്ളായി തളർന്നുപോയി.. ഇടതു ഭാഗം ഇപ്പോഴും ശരീരത്തിൽ ഇല്ല എന്ന് തോന്നലാണ് ഇപ്പോൾ ഉള്ളത്.. പാവം സുമ അന്നുമുതലാണ് അവൾ കുടുംബം നോക്കാൻ തുടങ്ങിയത്.. നല്ലൊരു കുടുംബത്തിൽ അല്ലലുകൾ ഒന്നുമില്ലാതെ ജനിച്ചു വളർന്ന പെൺകുട്ടിയെ ജീവിതത്തിൻറെ ദുരന്തക്കായത്തിൽ ഒറ്റയ്ക്ക് നീന്താൻ വിട്ടതിൽ രാജീവന് സങ്കടം തോന്നി.. ഇപ്പോൾ തന്നെയും മകനെയും കൊണ്ട് കര അടുപ്പിക്കാൻ ശ്രമിക്കുകയാണ് അവൾ.. നല്ല വിദ്യാഭ്യാസം ഉള്ളതുകൊണ്ട് തന്നെ അത്യാവശ്യം നല്ല ജോലിയും കിട്ടേണ്ടതാണ്.. പക്ഷേ അവൾ അതിനു ശ്രമിച്ചില്ല..

ലോട്ടറി വിൽപ്പന ആണെങ്കിലും ഇപ്പോൾ തൊട്ടടുത്തുള്ള ജംഗ്ഷനിൽ ആണ്.. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് ഓടിവന്ന് തന്റെ കാര്യങ്ങൾ നോക്കാൻ കഴിയും.. എന്നാലും ലോട്ടറി കിട്ടുന്ന കാശ് കൊണ്ട് മാത്രം എങ്ങനെയാണ് വീട്ടിലെ ചിലവും അതുപോലെ മകൻറെ പഠിപ്പ് അതുപോലെ തന്റെ ചികിത്സ ഇതെല്ലാം നടന്നു പോകുന്നത് എന്ന് ഒരിക്കൽ അവളോട് ചോദിച്ചപ്പോൾ അവൾ അന്ന് പരുങ്ങി കൊണ്ടാണ് മറുപടി പറഞ്ഞത്.. അത് പിന്നെ ഇടയ്ക്കിടയ്ക്ക് എൻറെ കയ്യിൽ വിറ്റു പോകാത്ത ടിക്കറ്റിന് അഞ്ഞൂറും അതുപോലെ ആയിരവും ഒക്കെ അടിക്കാറുണ്ട്.. കാശിന് എന്തെങ്കിലും ആവശ്യം വരുമ്പോൾ അപ്പോൾ ഏതെങ്കിലും ലോട്ടറി അടിക്കും.. നല്ല ദൈവത്തിൻറെ അനുഗ്രഹം ഉണ്ട്.. ഓ പിന്നെ അതുകൊണ്ടാണല്ലോ ഞാൻ ഈ കട്ടിലിൽ തന്നെ കിടപ്പിലായത്.. വിളറിയെ ചിരികൾ ഒളിപ്പിക്കാൻ അവൾ പാടുപെടുന്നത് കണ്ടെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു.. ഇനി അവൾക്ക് അതൊരു വിഷമമായി മാറണ്ട.. ലോട്ടറി ചിലപ്പോൾ അടിക്കുന്നുണ്ടാവും കാരണം ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കപ്പെടുന്നു.. കഴിക്കുന്ന മരുന്നുകളുടെ ക്ഷീണം കൊണ്ട് ആയിരിക്കാം രാത്രി ഉറങ്ങിയാൽ പിന്നെ രാവിലെ മാത്രമേ എഴുന്നേൽക്കുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *