നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോകുന്ന വ്യക്തികളാണ്.. നമുക്ക് നമ്മുടെ മനസ്സ് വല്ലാതെ ഭഗവതിയെ കാണണം അല്ലെങ്കിൽ ഭഗവാനെ കാണണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് അതുപോലെ നമുക്ക് ഒരുപാട് വിഷമങ്ങൾ ഉള്ള സമയത്ത്.. നമുക്ക് എന്തെങ്കിലും ആഗ്രഹം സാധീകരണത്തിനായി.. അതുപോലെ മനസ്സ് സമാധാനപരമായ ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് ഇരിക്കണം എന്നുള്ള സമയത്ത്.. അങ്ങനെ പല കാരണങ്ങൾ കൊണ്ട് നമ്മൾ ക്ഷേത്രങ്ങളിലേക്ക് പോകുന്നവരാണ്.. അമ്പലത്തിൽ പോയി ഭഗവാൻ അല്ലെങ്കിൽ ഭഗവതിയെ കണ്ട് മനസ്സുരുകി പ്രാർത്ഥിച്ച് നമ്മുടെ മനസ്സും കണ്ണും ഒക്കെ നിറയുന്ന ഒരു നിമിഷം ഉണ്ട്.. അത് തീർത്തും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി നൽകുന്ന ഒരു അവസ്ഥയാണ്..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് മറ്റു ചില കാര്യങ്ങളാണ് അതായത് ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട്.. നമുക്കെല്ലാവർക്കും അറിയാം നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെയുള്ള ഉപ ദൈവങ്ങളെല്ലാം പ്രാർത്ഥിച്ചു അതിനുശേഷം നമ്മൾ പ്രധാന ദേവനിലേക്ക് വന്ന് അവിടെനിന്ന് പ്രാർത്ഥിച്ച് നമ്മുടെ ആഗ്രഹങ്ങളെല്ലാം പറഞ്ഞു അതുപോലെ ആ ക്ഷേത്രത്തിലെ ദേവനെ സ്തുതിക്കുന്ന മന്ത്രങ്ങൾ എല്ലാം ചൊല്ലി പ്രാർത്ഥിച്ചു നമ്മൾ മടങ്ങി പോകാറുണ്ട്.. നമുക്കറിയാം പ്രധാന ദേവന്റെ മുമ്പിൽ ആയിട്ട് ഒരു പ്രധാന പീഠം പോലെ അതിൽ പ്രധാന ദേവൻറെ വാഹനവും നമുക്ക് കാണാൻ കഴിയുന്നതാണ്.. ശിവക്ഷേത്രത്തിൽ പോകുകയാണെങ്കിൽ അവിടെ നൻന്ദിയാണ് വാഹനമായുള്ളത്..
അതേസമയം മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിൽ ആണെങ്കിൽ നമുക്ക് ഗരുഡനെ കാണാൻ കഴിയും പ്രധാനമായിട്ട്.. അതുപോലെ മഹാഗണപതി ക്ഷേത്രം ആണെങ്കിൽ അവിടെ എലിയെ കാണാൻ കഴിയും.. ഇത്തരത്തിൽ എല്ലാ ദേവി ദേവന്മാർക്കും അവരുമായി ബന്ധപ്പെട്ട വാഹനം അല്ലെങ്കിൽ ഭഗവാനെ വഹിക്കുന്ന ജീവജാലം ഏതാണ് അതിൻറെ ഒരു പ്രതിഷ്ഠയും നമുക്ക് അവിടെ കാണാൻ കഴിയുന്നതാണ്.. ഭഗവാന് എതിരെ ആയിട്ടായിരിക്കും ഇത്തരം വാഹനങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….