നമ്മുടെ ചർമ്മത്തിനേ ബാധിക്കുന്ന പ്രധാന രോഗങ്ങൾ.. അലർജി പ്രശ്നങ്ങൾ വരാതിരിക്കാനായി ശ്രദ്ധിക്കേണ്ടവ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സോറിയാസിസ്.. എക്സിമ അലർജി തുടങ്ങിയ ചർമ്മ രോഗങ്ങൾ ഇന്ന് ആളുകളിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. ചർമ്മത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ അതുപോലെ ചൊറിച്ചിൽ.. നീറ്റൽ അതുപോലെ തടിപ്പ്.. തൊലി പോയി അതിലൂടെ വെള്ളം ഒലിക്കുക.. തൊലി അടർന്നു വീഴുക.. അൾസർ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾക്ക് ഒപ്പം അതുമൂലം ആളുകൾക്ക് ഉണ്ടാകുന്ന അപകർഷതാബോധവും മാനസിക പ്രശ്നങ്ങളും നമ്മുടെ ജോലിയെ മാത്രമല്ല നമ്മുടെ കുടുംബ ബന്ധങ്ങളെ പോലും വളരെയധികം ബാധിക്കാം..

കേവലം തൊലിപ്പുറത്ത് മാത്രം വരുന്ന രോഗം എന്നതിനപ്പുറം നമ്മുടെ ശരീരത്തെ ബാധിച്ചിരിക്കുന്ന ആരോഗ്യക്കുറവിന്റെ ഒരു ലക്ഷണമായിട്ട് വേണം ഇത്തരം സ്കിൻ പ്രോബ്ലംസിന് കാണാനായിട്ട്.. സ്കിൻ ഡിസീസസ് ഉള്ള ആളുകളിൽ ആർത്രൈറ്റിസ് അതുപോലെ ആസ്മ.. തൈറോയ്ഡ്.. പ്രമേഹം അതുപോലെ കൊളസ്ട്രോൾ.. ഹൃദ്രോഗം പോലെയുള്ള മറ്റ് അസുഖങ്ങൾ എല്ലാം ഉണ്ടാവുന്നതും വളരെ സാധാരണമാണ്.. നമ്മുടെ ജീവിതശൈലിയിലെ അപാകതകൾ മൂലം പ്രതിരോധ ശേഷിയിലെ ബാലൻസിംഗ് നഷ്ടപ്പെട്ട് ഇൻഫ്ളമേഷൻ കൂടുന്നതാണ് ഒട്ടുമിക്ക ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.. ചർമ്മ രോഗങ്ങൾക്ക് ആയി നൽകുന്ന മരുന്നുകൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നത് ഇമ്മ്യൂണിറ്റിയെ മരവിപ്പിക്കുന്നതിലൂടെ ആണ്..

നമ്മുടെ ഇമ്മ്യൂണിറ്റിയെ മരവിപ്പിക്കുന്നതിന് പകരം ഇമ്മ്യൂണിറ്റിയുടെ സമതുലിതാവസ്ഥ നഷ്ടമാകാനുള്ള കാരണങ്ങൾ കണ്ടെത്തി അത് ക്രമപ്പെടുത്താൻ കഴിഞ്ഞാൽ നമുക്ക് ഇത്തരം രോഗങ്ങൾ വരുന്നതിൽ നിന്നും മുക്തി നേടാൻ കഴിയും.. നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക് എന്ന് പറയുന്നത്.. കോട്ടുപോലെ ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്നതിനോടൊപ്പം ആന്തരിക അവയവങ്ങളുടെ സംരക്ഷണങ്ങൾ തുടങ്ങി ശരീരത്തിന്റെ സംരക്ഷണത്തിൽ വളരെയധികം പ്രധാന പങ്കാണ് ചർമ്മത്തിനുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *