കൈകളിലെ അമിതമായ വേദനയും തരിപ്പുകളും.. ഇവ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മിക്ക ആളുകളിലും കണ്ടുവരുന്ന കൈകളിൽ ഉണ്ടാകുന്ന തരിപ്പിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ചില ആളുകൾക്ക് രാത്രി ഉറങ്ങി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തിരിയുമ്പോഴും അറിയുമ്പോഴോ കൈകൾ തരിച്ചിരിക്കുന്ന ഒരു അവസ്ഥ.. ഈ ഒരു അവസ്ഥ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം നിങ്ങളുടെ മീഡിയം നേർവ് ഉണ്ടാകുന്ന കംപ്രഷൻ കാരണമാണ്.. ഇത്തരത്തിൽ ഈ കംപ്രഷൻ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്നും നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് ചർച്ച ചെയ്യാം.. ആദ്യം തന്നെ ഈ ഒരു നർവിന്റെ സപ്ലൈ എന്തൊക്കെയാണ് എന്ന് നോക്കാം..

ഈ നാഡി നമ്മുടെ കൈകളിലെ 4 വിരലുകൾക്ക് സപ്ലൈ ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ ഞരമ്പുകളിൽ ഉണ്ടാകുന്ന കംപ്രഷൻ ഈ ഭാഗങ്ങളിൽ എല്ലാം തരിപ്പുകൾ ഉണ്ടാക്കുകയും അതുകൂടാതെ ഈ ഭാഗങ്ങളിൽ എല്ലാം പ്രവർത്തന കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഇവർക്ക് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പാത്രങ്ങൾ ഒക്കെ പിടിക്കുമ്പോൾ അത് കൈകളിൽ നിന്നും പെട്ടെന്ന് തന്നെ വീണ് പോകുന്നതിന് കാരണം ആകാറുണ്ട്.. ഇനി നമുക്ക് കാർപൽ ടണൽ സിൻഡ്രം എന്ന അസുഖം വരാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഇതിന് പ്രധാനമായും ഒരു കാരണമായി പറയുന്നത് നമുക്കുണ്ടാകുന്ന ടെൻഷൻ തന്നെയാണ്.. പലർക്കും ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു സ്വഭാവം ഉള്ളവരായിരിക്കാം.. അമിതമായി ദേഷ്യം വരുന്നവരും ഉണ്ടാവും.. അതുപോലെ സ്ട്രെസ്സ് കൂടുതൽ ഉള്ളവർക്കും ഇത്തരത്തിൽ ഈ ഒരു അസുഖം കൂടുതലായി കാണപ്പെടുന്നു.. കൂടാതെ പ്രഗ്നൻസി അതുപോലെ ഹൈപ്പോതൈറോയിഡിസം.. ഒബിസിറ്റി തുടങ്ങിയവയും ഈ അസുഖം വരാൻ പ്രധാന കാരണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *