ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുട്ടികളുടെ മൂക്കില് ഉണ്ടാവുന്ന ദശ എന്ന് പറഞ്ഞാൽ എന്താണ്.. സാധാരണ ചെറിയ പ്രായത്തിൽ ജനിച്ചപ്പോൾ തുടങ്ങി സാധാരണ ഒരു 12 വയസ്സ് വരെ കുട്ടികൾക്ക് മൂക്കിൻറെ ബാക്ക് സൈഡിൽ ആയിട്ട് ഒരു ചെറിയ ബോള് പോലെയുള്ള ഒരു ദശ ഉണ്ടാകാറുണ്ട്.. അതിനെയാണ് നമ്മൾ അടിനോയിഡ് എന്ന് പറയുന്നത്.. ഇത് നോർമലായി എല്ലാവർക്കും ഉണ്ടാകുന്ന ഒരു കാര്യമാണ്.. പൊതുവേ അലർജി കൂടുതലുള്ള കുട്ടികൾ അല്ലെങ്കിൽ റിപ്പീറ്റഡ് ആയിട്ട് ഇൻഫെക്ഷൻസ് വന്നുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് എല്ലാം ഇതിൻറെ സൈസ് കുറച്ചു കൂടുതലായി ഉണ്ടാക്കാറുണ്ട്.. ഈ സൈസ് കൂടുതലാകുമ്പോൾ നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാൽ മൂക്കിൽ നമ്മുടെ ശ്വാസം എടുക്കാനുള്ള ഭാഗം ബ്ലോക്ക് ആയി പോകും..
രണ്ട് സൈഡിലൂടെയും ശ്വാസം കിട്ടില്ലല്ലോ കാരണം ബാക്കിൽ ഒരു ബോൾ പോലെ ദശ ബ്ലോക്ക് ആയി കിടക്കുകയല്ലേ.. അപ്പോൾ കുട്ടികൾക്ക് വായ തുറന്നു വച്ച് കിടക്കേണ്ട ഒരു ബുദ്ധിമുട്ട് വരും.. അതേപോലെ തുടർച്ചയായി കൂർക്കം വലിക്കുന്ന ഒരു സ്വഭാവം.. അതുപോലെ കുട്ടികൾക്ക് ഉറക്കം ശരിയാവാതെയുള്ള ഒരു പ്രശ്നവും ഉണ്ടാകാറുണ്ട്.. ഉറക്കം ശരിയായി ലഭിക്കാതിരുന്നാൽ കുട്ടികളുടെ എനർജി തന്നെ പോകും.. അതുപോലെ ഇത്തരം കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞാൽ അവർക്ക് ശ്രദ്ധക്കുറവ് ഉണ്ടാവാം.. ഇത് മിക്കവാറും ആളുകൾക്ക് എല്ലാം അറിയുന്ന ഒരു അസുഖമാണ്.. ഈ ദശമല്ലാതെ കൂടി കഴിയുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ മൂക്ക് അടഞ്ഞു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം വന്നാൽ വായിലൂടെ സ്ഥിരമായി ശ്വാസം എടുക്കുന്ന ഒരു അവസ്ഥയിൽ വരുമ്പോൾ കുട്ടികളുടെ പല്ല് അതായത് മോണഭാഗം ഉന്തിവരുന്ന ഒരു സാഹചര്യം കാണാറുണ്ട്..
ശ്രദ്ധിച്ചാൽ അറിയാം 8 അല്ലെങ്കിൽ 10 വയസ്സ് ആകുമ്പോൾ മൂക്കിൻറെ താഴ്ഭാഗം ഉന്തി വരുന്നതുപോലെ ഒരു സാഹചര്യം കാണാൻ.. ഇത്തരം ബുദ്ധിമുട്ടുകൾ വരുമ്പോൾ അവർ പല്ലു ഡോക്ടറുടെ അടുത്ത് പോകാറുണ്ട്.. പല ഡോക്ടർ പരിശോധിച്ചിട്ട് മൂക്കിൽ ദശ വളരുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട് എന്ന് പറഞ്ഞ് ഇ എൻ ടി ഡോക്ടറുടെ അടുത്ത് പോയി ഒന്ന് പരിശോധിക്കാൻ പറയാറുണ്ട്.. അങ്ങനെയാണ് രോഗികളും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടോ എന്നറിയാനായി ഡോക്ടറുടെ അടുത്തേക്ക് വരുന്നത്.. അതുപോലെ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നമാണ് ചെവിയിൽ നിന്ന് വരുന്ന നീര്..കഫം എന്നിവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….