ഹൃദയമിടിപ്പ് കുറയുന്നത് കൊണ്ടുള്ള പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം.. പ്ലേസ് മേക്കർ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്ലേസ് മേക്കർ എന്ന ചികിത്സ രീതിയെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഈ വീഡിയോയിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഏതൊക്കെ തരം അസുഖങ്ങൾക്കാണ് പ്ലേസ് മേക്കർ ആവശ്യമായി വരുന്നത്.. എന്താണ് ഈ പ്ലേസ് മേക്കർ എന്ന ഉപകരണം.. എങ്ങനെയാണ് പ്ലേസ് മേക്കർ സർജറി അല്ലെങ്കിൽ അത് പ്രൊസീജർ ചെയ്യുന്നത്.. പ്ലേസ് മേക്കർ ചെയ്യുന്ന രോഗികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഒന്നാമതായി പ്ലേസ് മേക്കർ എന്നുപറയുന്ന ഉപകരണ ചികിത്സാരീതി ഹൃദയമിടിപ്പ് തീരെ കുറഞ്ഞ ആളുകൾക്കാണ് ഇത് പറയുന്നത്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം ഹൃദയത്തിന്റെ മിടുപ്പ് എങ്ങനെയാണ് സാധ്യമാകുന്നത് എന്നാണ്..

നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ ഹൃദയത്തിന് പൊതുവേ നാല് അറകളാണ് ഉള്ളത്.. അതിന്റെ ഓരോ മിടുപ്പുകളും കറക്റ്റായി നടക്കാൻ വേണ്ടി ഒരു കണ്ടക്ഷൻ സിസ്റ്റം എന്നൊരു സംവിധാനം ആണ് ഹാർട്ടിന് കൊടുത്തിരിക്കുന്നത്.. അതായത് മേലെയുള്ള അറകളിൽ നിന്നും താഴേക്കുള്ള അറകളിലേക്ക് വളരെ സൂക്ഷ്മമായ ഒരു സംവിധാനമാണ് ഈ കണ്ടക്ഷൻ സിസ്റ്റം എന്ന് പറയുന്നത്.. അപ്പോൾ ഓരോന്നും കറക്റ്റ് ആയി അടിക്കാൻ വേണ്ടി ഉള്ള ഒരു സംവിധാനമാണ് കണ്ടക്ഷൻ സിസ്റ്റം അതിന്റെ പ്രവർത്തനങ്ങൾ.. ഇതിൽ വരാവുന്ന അസുഖങ്ങൾ കാരണം ഈ ഹൃദയമിടിപ്പ് ക്രമത്തിൽ കുറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കാൻ വേണ്ടിയാണ് നമുക്ക് പ്ലേസ് മേക്കർ എന്നത് ആവശ്യമായി വരുന്നത്..

സാധാരണ ഒരു നോർമൽ ആയിട്ടുള്ള ഹൃദയത്തിൻറെ മിടുപ്പ് 60 മുതൽ 100 വരെയാണ് പറയുന്നത് എങ്കിൽ അൻപതിൽ താഴെ വരുന്ന ഹൃദയമിടിപ്പിനെ ആണ് നമ്മൾ ചികിത്സ ആവശ്യമായി വേണ്ടി വരുന്നത്.. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ചില വ്യക്തികൾക്ക് സാധാരണ അസുഖങ്ങൾ ഇല്ലാതെ തന്നെ 50 അല്ലെങ്കിൽ 60 എന്ന രീതിയിൽ തന്നെ ഹൃദയം മിടുപ്പുകൾ നിലനിൽക്കാം.. അതായത് കടിനാധ്വാനം ചെയ്യുന്ന വ്യക്തികൾ അല്ലെങ്കിൽ സ്ഥിരമായി എക്സസൈസ് ചെയ്യുന്ന കായികതാരങ്ങൾ ഇവരുടെ ഹൃദയമിടിപ്പ് എപ്പോഴും കുറഞ്ഞ രീതിയിലായിരിക്കും നിലനിൽക്കുന്നത്.. ഇത് ഒരു അസുഖമല്ല അവരുടെ ശരീരത്തിന്റെ ഒരു പ്രത്യേകതയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *