ഭർത്താവ് മരിച്ചതിനുശേഷം സ്വത്ത് എല്ലാം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് കൂട്ടായി വന്നവരെ കണ്ട് വീട്ടുകാർ ഞെട്ടി..

ഇനിയിപ്പോൾ എന്താണ് നിന്റെ തീരുമാനം.. അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത്.. ഞാനൊന്നും പറഞ്ഞില്ല.. അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആര് വില നൽകാനാണ്.. വില നൽകിയ ആ ഒരാൾ ഇനിയില്ല.. ആദ്യമായി ഞാൻ അറിഞ്ഞു എനിക്ക് വേണ്ടി സംസാരിക്കുവാൻ ആരുംതന്നെയില്ല.. ആൾക്കൂട്ടത്തിൽ തനിയെ ആയതുപോലെ തോന്നി.. അപ്പൻ ഏട്ടത്തിയോട് ഒന്നും ചോദിക്കേണ്ടതില്ല.. അവൾ ഇവിടെ നിൽക്കട്ടെ.. ചേട്ടൻറെ മോൻ എൻറെ മോനെ പോലെ തന്നെയല്ലേ.. അവനെ ഞാൻ കൂടെ കൊണ്ടുപോയി കൊള്ളാം.. എനിക്ക് ഒരു മോളല്ലേ ഉള്ളൂ.. അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ.. അപ്പോൾ എനിക്ക് ചിരി വന്നു എന്തൊരു ത്യാഗമനസ്സാണ്.. അവളുടെ കുട്ടിയെ സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ച ഏൽപ്പിക്കുവാൻ അവൾക്ക് ഒരാൾ വേണം അത്രതന്നെ.. എൻറെ താലി വരെ ഊരി കൊടുത്തിട്ടാണ് ഏട്ടൻ അവളെ കെട്ടിച്ചു വിട്ടത്..

അവൾക്ക് കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എൻറെ അച്ഛൻ എനിക്ക് തന്നതാണ്.. അതൊന്നും അവൾക്ക് ഇപ്പോൾ ഓർമ്മ കാണില്ല.. അവളുടെ പ്രസവത്തിന് അവളുടെ വളകാപ്പിന് ഒക്കെ വേണ്ടത് ഏട്ടൻ ചെയ്തു.. ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല.. അവൾക്ക് ആ സ്നേഹം തിരിച്ചു ഒരു തരി പോലും ഇല്ല.. അതെങ്ങനെ ശരിയാകും ഇന്ദു ഏട്ടൻറെ കമ്പനിയിൽ നിനക്ക് ജോലി കിട്ടുമല്ലോ.. അവൾ അത് ചെയ്യട്ടെ.. ഹാവൂ അവസാനം ഒരാൾ എനിക്ക് വേണ്ടി സംസാരിക്കുന്നു.. അത് പറഞ്ഞത് നാത്തൂന്റെ ഭർത്താവ് ആണ്.. അല്ലെങ്കിലും അയാൾ നല്ലവൻ ആയിരുന്നു.. അത് കേട്ടതും നാത്തൂൻ അയാളെ ഒന്നു മെല്ലെ നോക്കി.. പിന്നീട് അയാൾ ഒന്നും മിണ്ടിയില്ല.. അവളായിരുന്നു അവിടെ ഭരണം മൊത്തം നടത്തിയിരുന്നത്.. അവൾ പറയുന്നതിനപ്പുറം അയാൾ ഒന്നും പറഞ്ഞു ഞാൻ കണ്ടിട്ടില്ല.. അവൾ ഏട്ടൻ ഉള്ളപ്പോൾ പണിക്കൊന്നും പോയിട്ടില്ലല്ലോ.. നാലാളോട് എങ്ങനെ പെരുമാറണമെന്ന് അവൾക്ക് അറിയില്ല.. പിന്നെയാണോ അവൾ ജോലിക്ക് പോകുന്നത്.. ഏട്ടത്തി മാറി അവൾ എന്ന് ആയിരിക്കുന്നു..

ഏട്ടൻ ഉള്ളപ്പോൾ പൈസ വാങ്ങിക്കാൻ വരുമ്പോൾ എന്ത് സ്നേഹമായിരുന്നു അവൾക്ക്.. മോളെ അപ്പോൾ ചെന്നൈയിലുള്ള ഫ്ലാറ്റ് എന്ത് ചെയ്യണം.. അതങ്ങനെ പൂട്ടി ഇടണോ.. അമ്മായച്ചനാണ് ചോദിച്ചത്.. അത് അച്ഛാ ഞാൻ പറയാൻ മറന്നു.. എൻറെ ആൾക്ക് വേണമെന്ന് വെച്ചാൽ അങ്ങോട്ടു മാറ്റം കിട്ടും.. ഞാൻ അവിടേക്ക് മാറിയാലോ എന്ന് ആലോചിക്കുകയാണ്.. ട്രിച്ചി ഞങ്ങൾക്കും മടുത്ത് തുടങ്ങി.. അവിടെയാകുമ്പോൾ വാടക ലാഭിക്കാലോ ഞങ്ങൾക്ക്.. അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഞാനും ഏട്ടനും ഓരോ നാണയങ്ങൾ സൂക്ഷിച്ച് വാങ്ങിയതാണ് അത്.. എൻറെയും ഏട്ടന്റെയും സ്വപ്നം.. ആ വീട്ടിൽ ഇപ്പോഴും ഏട്ടൻ ഉണ്ട്.. ആ വീട്ടിൽ കിടന്നു മരിക്കുവാൻ ആണ് ഞാൻ ആഗ്രഹിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *