അപ്പുറത്തെ വീട്ടിലെ ദരിദ്രനായ കുട്ടിക്ക് ഭക്ഷണം കൊടുക്കാത്ത പണക്കാരിയായ സ്ത്രീക്ക് ദൈവം കൊടുത്ത ശിക്ഷ..

മോളെ ഇത്തിരി ഇന്നലത്തെ മീൻ ചാർ തരുമോ.. അടുക്കള വാതിലിന്റെ പുറത്തുനിന്ന് ആ ശബ്ദം കേട്ടപ്പോഴാണ് ഹരി വാതിലിന്റെ അടുത്തേക്ക് നീങ്ങി നിന്നത്.. അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോഴേക്കും ചോദിച്ചത് അബദ്ധം ആയല്ലോ എന്നുള്ള ഒരു തോന്നൽ കൊണ്ട് ഖദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. ആഹാ നീ എപ്പോഴാണ് എത്തിയത്.. നീ ലീവിന് വരുമെന്ന് പറഞ്ഞിരുന്നു.. കയ്യില് സ്റ്റീൽ പാത്രത്തിൽ ഇരിക്കുന്ന വെള്ളത്തോടുകൂടിയുള്ള ചോറ് ഹരി കാണാതിരിക്കാൻ പുറകിലേക്ക് മറച്ചുപിടിച്ചുകൊണ്ട് ആണ് അവർ അത് ചോദിച്ചത്.. അവരത് ചോദിക്കുമ്പോഴും ഹരിയുടെ മനസ്സിൽ മൂഡ് കീറിയ ട്രൗസറും ബട്ടൺ പോയ ഷർട്ടും ഇട്ട ചിരിക്കുന്ന മുഖവുമായി ഖദീജയുടെ വീടിനു പിന്നിലെ അടുക്കള വാതിലിൽ മുഖം ചേർത്ത് നിൽക്കുന്ന തന്റെ മുഖം ആയിരുന്നു തെളിഞ്ഞുവന്നത്..

ഞാൻ പറഞ്ഞില്ലേ ഇന്നലെ എത്തുമെന്ന് അതും പറഞ്ഞു കൊണ്ടാണ് അവരുടെ അരികിലേക്ക് ലത വന്നത്.. ഖദീജ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഏതൊക്കെ കാര്യം മനസ്സിലായത് കൊണ്ടാണ് ഒരു പാത്രത്തിലേക്ക് ദോശയും അതിനു മുകളിലേക്ക് കുറച്ചു കടലക്കറിയും ഒഴിച്ചു അവർക്ക് നേരെ നീട്ടിയത്.. എന്നും ഈ പഴയ ചോറ് അല്ലേ കഴിക്കുന്നത് ഇന്ന് ഈ ഭക്ഷണം കഴിക്കൂ.. അത് പറഞ്ഞാൽ ലത അവർ മറച്ചു പിടിച്ചിരുന്ന പാത്രം വാങ്ങിവെച്ച് ദോശ പാത്രം അവരുടെ നേർക്ക് വച്ചുകൊടുത്തു.. അവർ ഒന്നും മിണ്ടാതെ അതും വാങ്ങി തിരികെ നടക്കുന്നതിനു മുമ്പ് ഒന്നുകൂടി ഹരിയെ തിരിഞ്ഞു നോക്കിയിരുന്നു.. പാവം എന്നും രാവിലെ ഇവിടെ വരും എന്തെങ്കിലും കറിക്ക്.. ഇവിടെയിരുന്ന് കഴിക്കുകയും ചെയ്യും.. ഒരു മകൻ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം..

അവരുടെ പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് നടക്കുന്നതല്ലാതെ ഇവരെ തിരിഞ്ഞു പോലും നോക്കില്ല.. ലത അതും പറഞ്ഞു അടുക്കളയിൽ ജോലി ചെയ്യുമ്പോഴും ഹരിയുടെ മനസ്സ് നിറയെ ആ പഴയ കുട്ടിക്കാലം ആയിരുന്നു.. ഹരിയും ബഷീറും അയൽക്കാർ എന്നതിലുപരി വളരെ അടുത്ത കൂട്ടുകാർ കൂടിയായിരുന്നു.. ഹരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവന്റെ അമ്മ മരിക്കുന്നത്.. അതിൽ പിന്നെ അച്ഛൻ മുഴുക്കുടിയൻ ആയി മാറി.. രാത്രി എപ്പോഴോ അച്ഛൻ വന്നു വെക്കുന്ന കഞ്ഞിക്കും ചമ്മന്തിക്കും അമ്മ വയ്ക്കുന്ന ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല.. പലപ്പോഴും അച്ഛൻ കുടിച്ച ബോധമില്ലാതെ കിടന്നുറങ്ങുമ്പോൾ ഹരി വിശന്ന ബോധം കെട്ടാണ് കിടന്നുറങ്ങിയിരുന്നത്.. ബഷീറിൻറെ വീട്ടിൽനിന്ന് നെയ്ച്ചോറിന്റെയും കോഴിക്കറിയുടെയും മണം ഞായറാഴ്ചകളിൽ വരുമ്പോൾ ഒരു വിളിക്കായി അവനും കാത്തിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *