ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ ഹോസ്പിറ്റലിൽ പരിശോധനക്കായി വരുമ്പോൾ പറയാറുള്ള പ്രശ്നങ്ങളാണ് ഡോക്ടറെ എനിക്ക് പൈൽസിന്റെ പ്രശ്നമാണ്.. മൂലക്കുരു പ്രശ്നമുണ്ട് അതുപോലെതന്നെ ചെറിയ തടുപ്പുകളും ഉണ്ട്.. അതുപോലെ മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് കുറച്ചു സമയത്തേക്ക് അത് കഠിനമായ വേദന ഉണ്ടാകാറുണ്ട്.. അതുമൂലം നിക്കാനോ ഇരിക്കാനും ഒന്നും തന്നെ പറ്റുകയില്ല കുറച്ചു സമയത്തേക്ക്.. സാധാരണ ആളുകളിൽ ഈ മലം പോയിക്കഴിഞ്ഞാൽ ഉണ്ടാകുന്ന അമിതമായ വേദന പൈസ എന്ന രോഗം കൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് പല ആളുകളുടെയും ധാരണ.. എന്നാൽ മലം പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അതികഠിനമായ വേദന പൈൽസ് എന്ന രോഗം കൊണ്ടല്ല ഉണ്ടാവുന്നത്.. നമ്മുടെ മലദ്വാരത്തിൽ വിള്ളലുകൾ അഥവാ ഫിഷർ എന്ന അസുഖങ്ങൾ കാരണമാണ് ഇത്തരം വേദനകൾ നമുക്ക് ഉണ്ടാവുന്നത്.. അപ്പോൾ എന്താണ് ഫിഷർ എന്ന് പറയുന്നത്..
ഇത് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.. അതുപോലെ ഈ രോഗം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഫിഷർ എന്ന് മനസ്സിലാക്കാം… എന്നുപറഞ്ഞാൽ നമ്മുടെ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകളെയാണ് പറയുന്നത്.. നമ്മുടെ മലദ്വാരത്തിന് ചുറ്റും ചർമ്മത്തിൽ വരുന്ന ചെറിയ ചെറിയ മുറിവുകളോ അല്ലെങ്കിൽ അവിടെ ഉണ്ടാകുന്ന ചെറിയ വിള്ളലുകളെയാണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്.. നേരത്തെ പറഞ്ഞതുപോലെ അതികഠിനമായ വേദനയാണ് ഇതിൻറെ ഒരു പ്രധാന ലക്ഷണമായി കാണുന്നത്.. ഈ രോഗം സാധാരണയായി തൊലിപ്പുറത്തായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്..
എന്നാൽ ചില ആളുകളിൽ നമ്മുടെ തൊലിയും അതുപോലെതന്നെ നമ്മുടെ ഉടലിന്റെ പാടയും തമ്മിൽ ചേരുന്ന ഒരു ലൈൻ ഉണ്ട്.. അതുവരെ ഇത് വ്യാപിക്കാറുണ്ട്.. 90% ആളുകളിലും മലദ്വാരത്തിന് പിൻഭാഗത്തുള്ള മദ്യഭാഗത്ത് ആയിട്ടാണ് ഇത്തരം വിള്ളലുകൾ കാണാറുള്ളത്.. അതുപോലെ 10% ആളുകളിൽ നമ്മുടെ മലദ്വാരത്തിന്റെ മുൻഭാഗത്ത് ആയിട്ടാണ് ഇത്തരം വിള്ളലുകൾ വരാറുള്ളത്.. ഇനി നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ആദ്യത്തെ ലക്ഷണമായി പറയുന്നത് നേരത്തെ പറഞ്ഞതുപോലെ തന്നെ അതികഠിനമായ വേദന ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…