കടയിലെ സെയിൽസ് ഗേൾ കടയുടെ ഓണറിന്റെ ജീവിതപങ്കാളിയായി വന്നപ്പോൾ സംഭവിച്ചത്..

സ്വന്തം കടയിലെ സെയിൽസ് ഗേൾനെയാണ് അമ്മ തനിക്ക് വേണ്ടി തൻറെ ജീവിതപങ്കാളിയായി കണ്ടെത്തിയത് എന്നറിഞ്ഞപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അത് ചിരിക്കാനുള്ള വകയും എനിക്കത് വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയുമായിരുന്നു.. പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും കണ്ണുനിറച്ചുകൊണ്ട് അമ്മ അത് എതിർത്തു നിന്നപ്പോൾ നിവർത്തിയില്ലാതെ പകുതി സമ്മതം മൂളുമ്പോൾ മനസ്സുകൊണ്ട് അവളെ അംഗീകരിച്ചിരുന്നില്ല.. അനാഥാലയത്തിന്റെ തിങ്ങിനിറഞ്ഞ നിന്ന മുറിയിൽ നിന്ന് ആദ്യരാത്രി മുറിയിലേക്ക് വന്നു കയറുമ്പോൾ പതപതപുള്ള മെത്തയും ചുണ്ടിൽ പുഞ്ചിരിയില്ലാത്ത എൻറെ മുഖത്തേക്ക് അത്ഭുതത്തോടുകൂടി മാറിമാറി നോക്കുന്ന അവളെ കൗതുകത്തോടെ ഒരല്പം ഭയവും എനിക്ക് വായിച്ചെടുക്കാമായിരുന്നു..

ചാരെ വന്ന് കിടന്ന് എന്നെ നോക്കുന്ന കണ്ണുകളിൽ പാടെ അവഗണിച്ചുകൊണ്ട് മൊബൈലിൽ സ്ക്രോൾ ഇരിക്കുമ്പോൾ വാട്സ്ആപ്പിനെ ചൂണ്ടി ഇത് എന്താണ് എന്ന് ചോദിച്ചപ്പോൾ ആദ്യം എൻറെ ചുണ്ടിൽ ഒരു പരിഹാസ്യ ചിരി ഉയർന്നുവെങ്കിലും അത് അവളെ കരയിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ എൻറെ ഉള്ളിൽ അവൾ ഒരു വിത്ത് നട്ടു കഴിഞ്ഞിരുന്നു.. വാട്സ്ആപ്പ് എന്താണെന്ന് അറിയില്ലേ.. ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല.. ഇടയിൽ ഇടയിൽ പുഞ്ചിരിക്കാൻ ശ്രമിക്കുന്ന അവളുടെ മറുപടിയിൽ അവൾ എന്നിൽ ഒരു കൗതുകമായി മാറുകയായിരുന്നു.. കരയാതെടോ എന്ന് പറഞ്ഞ് ചേർത്തുനിർത്തി ബന്ധുക്കൾ എന്ന് പറയാൻ ആരുംതന്നെ ഇല്ലാത്ത നിറം മങ്ങിയ അവളുടെ പൂർവ്വകാല ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിച്ചപ്പോൾ ഒരുവേള അവൾ കരഞ്ഞതിനേക്കാൾ ഞാൻ കരഞ്ഞതു കൊണ്ടാവാം എൻറെ കണ്ണിൽനിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരു ഷോൾ കൊണ്ട് അവൾ തുടച്ചു തന്നത്..

തകർത്ത മഴപെയ്യുന്ന ആ രാത്രി ഘോരമായ ഇടിയിൽ പരിഭ്രമിച്ച് ചേർന്ന് നിന്നപ്പോൾ അവളുടെ ചുണ്ടുകൾ തൻറെ അനാഥാലയത്തിലെ അനിയന്മാർ ഭയന്നിരിക്കുകയായിരിക്കും എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.. ആ മുടിയിഴകളിൽ തലോടി അവളെ ഉറക്കുമ്പോൾ പെണ്ണ് എന്ന് പറയുന്നത് ഒരു അത്ഭുതമാണ് എന്ന സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു.. അടുത്ത പ്രഭാതത്തിൽ ഒരു ചായയുമായി വന്നവൾ എൻറെ കൂടെ ഒരു സ്ഥലം വരെ വരുമോ എന്ന് ചോദിച്ചപ്പോൾ അവളുടെ കുഞ്ഞി ലോകത്തിലേക്ക് ആയിരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അനാഥാലയത്തിന്റെ ഗേറ്റ് കടന്നുവരുന്ന വാഹനം നോക്കിയിരിക്കുന്ന കുഞ്ഞിക്കണ്ണുകൾ അവളുടെ അടുത്തേക്ക് ഓടിവന്നു കയ്യിൽ കരുതിയിരിക്കുന്ന മിട്ടായി പൊതിയെ ചൊല്ലി അടിപിടി കൂടുമ്പോൾ അവളുടെ ലോകത്ത് ഞാനും ആനന്ദം കണ്ടെത്തുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *