ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ പരിശോധനക്കായി വരുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ബ്ലഡ് പ്രഷർ ഓട്ടോമാറ്റിക് ബിപി അപാറ്റസ് വച്ച് മെഷർ ചെയ്യാൻ പറ്റുമോ.. നമുക്ക് ബിപി നോക്കാൻ അറിയില്ല അതുകൊണ്ടുതന്നെ അത് എങ്ങനെയാണ് മെഷർ ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നമുക്ക് വളരെ ലളിതമായി പഠിക്കാൻ എന്താണ് ഒരു മാർഗ്ഗം.. ബി പി എപ്പോഴൊക്കെയാണ് നമ്മൾ കൃത്യമായു മെഷർ ചെയ്യേണ്ടത്.. ബിപി ഇൽ എപ്പോഴൊക്കെയാണ് വേരിയേഷൻസ് വരാൻ സാധ്യത ഉള്ളത്.. അപ്പോൾ എത്ര ലെവൽ കൂടുമ്പോഴാണ് നമ്മൾ മരുന്ന് കഴിച്ചു തുടങ്ങേണ്ടത് തുടങ്ങിയ കാര്യത്തെക്കുറിച്ച് എല്ലാം വിശദമായി മനസ്സിലാക്കാം.. പൊതുവേ ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ രണ്ടു വാല്യൂസ് ഉണ്ട് എന്ന് നമുക്ക് എല്ലാവർക്കും പൊതുവേ അറിയാവുന്ന ഒരു കാര്യമാണ്.. മുകളിലുള്ള കൂടിയ വാല്യൂ ഒന്ന് അതുപോലെ കുറഞ്ഞ വാല്യൂ.. ഇത് സിസ്റ്റോളിക് അതുപോലെ ഡയസ്റ്റോളിക് എന്ന രണ്ടു പദം ഉപയോഗിച്ചാണ് ഇതിനെ പറയുക..
സിസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന ബ്ലഡ് വെസൽസിൽ ഉണ്ടാകുന്ന മർദത്തെയാണ് സൂചിപ്പിക്കുന്നത്.. അതുപോലെ ഡയസ്റ്റോളിക് എന്ന് പറഞ്ഞാൽ നമ്മുടെ ഹൃദയം വികസിക്കുമ്പോൾ ഉണ്ടാവുന്ന കുറഞ്ഞ മർദ്ദത്തെയാണ് ഉദ്ദേശിക്കുന്നത്.. അപ്പോൾ ഈ ബ്ലഡ് പ്രഷർ എന്നുപറയുന്ന സംഗതി അത് എങ്ങനെയാണ് കണ്ടുപിടിച്ചിട്ടുള്ളത്.. അതെങ്ങനെയാണ് അതൊരു മെഷറബിൾ ആയിട്ടുള്ള സംഗതി ആയിട്ട് എപ്പോൾ മുതലാണ് അത് നിർണയിക്കപ്പെട്ടിട്ടുള്ളത്.. ഇതിനെക്കുറിച്ച് വിശദമായി പറയുകയാണെങ്കിൽ വർഷങ്ങൾക്കു മുൻപുള്ള ഒരു ശാസ്ത്രജ്ഞൻ കുതിരയും ആയിട്ടാണ് ഇതിനെ ബന്ധപ്പെടുത്തി കണ്ടെത്തിയിട്ടുള്ളത്..
നമുക്കറിയാം ഏതൊരു കാര്യത്തെയും നമുക്ക് മെഷർ ചെയ്യണമെങ്കിൽ അല്ലെങ്കിൽ അളക്കണമെങ്കിൽ നമുക്കൊരു സ്കെയിൽ ആവശ്യമാണ്.. അപ്പോൾ അതുപോലെതന്നെ ഈ പ്രഷർ എന്ന് പറയുന്ന സംഗതി നമ്മൾ എന്തിനെയാണ് കണക്ട് ചെയ്യുന്നത്.. അപ്പോൾ അതിന്റെ യൂണിറ്റ് മില്ലിമീറ്റേഴ്സ് ഓഫ് മെർക്കുറി എന്നാണ് വരിക.. ഈ മെർക്കുറിയെ പൊക്കാൻ ആയിട്ട് ഉപയോഗിക്കുന്ന മർദ്ദം അല്ലെങ്കിൽ അത് എത്രമാത്രം മർദ്ദത്തിൽ പൊങ്ങുന്നുണ്ട് എന്നൊക്കെ ആണ് നമ്മൾ ബ്ലഡ് പ്രഷറിൽ നിർണയിക്കുന്നത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…