അമ്മേ ഇവിടുത്തെ മൂത്ത മകനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചുകൂടെ.. സാമ്പിൾ പാക്കറ്റുകൾ തൻറെ നേരെ നീട്ടി അതിൻറെ ഗുണങ്ങൾ തന്നോട് പറയുന്നതിനിടയിൽ സെയിൽസ് ഗേൾ ചോദിച്ച ചോദ്യം കേട്ട് വിലാസിനി അമ്മയുടെ കയ്യിൽ നിന്ന് തേയില പാക്കറ്റുകൾ താഴേക്ക് വീണു.. വിലാസിനി അമ്മ നാലുപാടും അമ്പരപ്പോടെ നോക്കി.. ഭാഗ്യം ആരും തന്നെയില്ല.. വിലാസിനി അമ്മ ആ പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി.. നല്ലൊരു മോൾ വെയിലത്ത് നടന്ന വാടിയിട്ടുപോലും എന്തൊരു ചേലാണ് ആ മുഖത്ത്.. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും കണ്ണടച്ചുള്ള ചിരിയും ഒരു കൊച്ചു കുട്ടിയെ പോലെ തോന്നിച്ചു.. അതുകൊണ്ടുതന്നെ അവളോട് ചോദ്യം കേട്ടപ്പോൾ ദേഷ്യം തോന്നാതെ ഇരുന്നത്.. ഒരു വാത്സല്യ കടൽ നെഞ്ചിൽ ഇളകിയതും വിലാസിനിയമ്മ പതുക്കെ അവൾ ഇരിക്കുന്ന പഠിക്കെട്ടിന് അരികിലായി പതിയെ ചേർന്ന് ഇരുന്നു..
കറുത്ത സമൃദ്ധമായ ആ മുടി ഇഴകളിൽ പതിയെ തലോടി.. മോള് കാര്യമായിട്ടാണോ പറഞ്ഞത്.. അവൾ വിലാസിനി അമ്മയുടെ മുഖത്തിന് നേരെ തന്റെ മുഖം അടിപ്പിച്ചു പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി.. ഞാൻ കാര്യമായിട്ട് തന്നെയാണ് പറഞ്ഞത് അമ്മേ.. വിലാസിനി അമ്മ അത്ഭുതം തോന്നുന്നു മിഴികളോടെ അവളെ തന്നെ നോക്കിയിരുന്നു.. എന്നെ കാണാൻ ഇത്തിരി ചേലൊക്കെ ഇല്ലേ അമ്മേ.. ഒരുപാട് ആളുകൾ അന്വേഷിച്ച് വരുന്നുണ്ട്.. സമ്മതം മൂളി പോയവർ പിന്നെ വിളിക്കുന്നത് അവർക്ക് ഇഷ്ടമായില്ല എന്ന് പറയാൻ വേണ്ടിയാണ്.. ചിരിച്ചുകൊണ്ടിരിക്കുമ്പോഴും അവളുടെ കണ്ണുനിറഞ്ഞത് വിലാസിനിയമ്മ കണ്ടു.. അപ്പോഴാണ് ഇവിടത്തെ താടിക്കാരനെ ഞാൻ കാണുന്നത് മനസ്സിൽ അപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നിയതും..
എല്ലാം നടക്കും മോളെ.. വിലാസിനി അമ്മ വാത്സല്യപൂർവ്വം തലോടി.. അപ്പോൾ അമ്മയ്ക്ക് സമ്മതമാണോ.. സ്ത്രീധനം കിട്ടിയില്ലെങ്കിലും വിഷമം ഉണ്ടാകില്ലല്ലോ.. അവളിൽ നിന്ന് ചോദ്യങ്ങൾക്ക് പിന്നാലെ ചോദ്യങ്ങൾ ഉയർന്നു വന്നപ്പോൾ വിലാസിനിയമ്മ ഒരു ഞെട്ടലോടുകൂടി അവളിൽ നിന്ന് അകന്നു.. ഞാൻ പറഞ്ഞത് മകളുടെ കല്യാണം നടക്കും എന്നാണ്.. അല്ലാതെ എന്നു പറഞ്ഞ പാതിയിൽ നിർത്തിക്കൊണ്ട് വിലാസിനി അമ്മ അവളെ നോക്കി.. അങ്ങനെയാണല്ലേ ഞാൻ തെറ്റിദ്ധരിച്ചു.. പുഞ്ചിരിയോടെ അവൾ അത് പറഞ്ഞു ബാഗിൽ നിന്ന് ഓരോ സാധനങ്ങൾ ആയി പുറത്തേക്ക് വച്ചു.. വീട്ടിൽ ആരൊക്കെയുണ്ട് മോളെ.. അച്ഛൻ അമ്മ അനിയത്തി പിന്നെ ഞാനും അങ്ങനെ ചെറിയൊരു കുടുംബം.. സന്തുഷ്ട കുടുംബമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അമ്മ വലിയ കഷ്ടപ്പാടാണ്.. വിലാസിനി അമ്മ ചോദ്യ ഭാവത്തോടെ അവളെ നോക്കിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…