മൂസാക്ക എന്ന സ്നേഹനിധിയായ.. മീൻകാരനായ ഒരു പച്ച മനുഷ്യൻറെ കഥ..

ആരാണ് ഇപ്പോൾ ഇവിടെ വന്നു പോയത്.. കുളികഴിഞ്ഞ് ഇറങ്ങിയ നേരം മുറിയിലേക്ക് കയറി വന്ന ഭാര്യയോട് ഞാൻ ചോദിച്ചു.. ആരു വരാനാണ് ഇക്കാ.. ഞാൻ കുളിക്കുമ്പോൾ പുറത്തു കേട്ടല്ലോ ആരോ വന്നതും സംസാരിച്ചതും.. അതോ അപ്പുറത്തുള്ള മൂസാക്ക ആണ്.. കുറച്ചു പച്ച മീൻ കൊണ്ടുവന്നതാണ് എനിക്ക് തരാൻ.. ഞാനത് വേണ്ടെന്നു പറഞ്ഞു തിരികെ പറഞ്ഞയച്ചതാണ്.. അവളുടെ വാക്കുകൾ കേട്ടതും എൻറെ ഞരമ്പുകൾ വലിഞ്ഞു മുറുകി എനിക്ക് ആകെ ദേഷ്യം വന്നു.. ഞാൻ ആദ്യമായിട്ടാണ് അവളോട് ഒരു നുള്ള് വെറുപ്പോടെ നോക്കിയത്.. തലയിൽ തോർത്തിക്കൊണ്ടിരുന്ന ടർക്കി ബെഡിലേക്ക് ഇട്ട് കുളി കഴിഞ്ഞ് ഉടുത്തമുണ്ട് ഒന്ന് ഊരി ഇറക്കി കുത്തി.. മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യമായി ഉള്ള എൻറെ ഭാവമാറ്റം കണ്ട് അവൾ എന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു..

പുറത്തു കിടന്നിരുന്ന ചെരുപ്പ് ഇട്ട് ഞാൻ മൂസാക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ പഴയ ഓടു മേഞ്ഞയുടെ അര തിണ്ണയിൽ ഒരു ചുരുട്ട് ബീഡിയും വലിച്ച് മൂസാക്ക ഇരിക്കുന്നത് കണ്ടു.. എന്നെ കണ്ടിട്ടാവണം ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന ബീഡി നിലത്തേക്ക് ഇട്ട് കാലിന്മേൽ കേറ്റിവെച്ച കാൽ വെച്ച് ആ മോനെ എന്നുള്ള വിളി കേട്ടപ്പോൾ എൻറെ മനസ്സും കണ്ണും നിറഞ്ഞിരുന്നു.. ഞാൻ അടുത്ത എത്തിയതും മൂസാക്ക തലയിൽ ഉണ്ടായിരുന്ന തോർത്തുമുണ്ട് അഴിച്ച് തിണ്ണയിൽ ഉള്ള പൊടിയൊക്കെ തട്ടി ഇവിടെ ഇരിക്കെടാ എന്ന് പറയുമ്പോൾ എൻറെ ഉപ്പ എന്ന് ഞാൻ അറിയാതെ വിളിച്ചുപോയി.. കുഞ്ഞിലെ ഉപ്പ നഷ്ടമായി എനിക്ക് മൂസാക്ക സ്വന്തം ഉപ്പയെ പോലെയായിരുന്നു ഞാൻ കണ്ടത്.. ഉമ്മ ഒരുപാട് കഷ്ടപ്പെടുമ്പോൾ ഒരു നേരത്തെ വിശപ്പിന് പൊറുതിമുട്ടി ഇരിക്കുമ്പോൾ എന്നെ വിളിച്ചു വരുത്തി ഈ അര തിണ്ണയിൽ ഇരുത്തി ഒരിത്തിരി ചോറും മീൻകറിയും വിളമ്പി തന്നിട്ടുണ്ട്..

ചിരിയോടെ കുശലം പറഞ്ഞ് എനിക്കൊപ്പം ഇരുന്നിട്ടുണ്ട്.. അന്ന് മൂസാക്കിക്ക് മീൻ കച്ചവടമാണ്.. എന്നും വൈകിട്ട് കച്ചവടം തീരുമ്പോൾ എനിക്കായി കുറച്ച് മീൻ ബാക്കി വയ്ക്കാറുണ്ട്.. പിന്നീട് പഠനശേഷം മൂസാക്ക യോടൊപ്പം മീൻ വിക്കാൻ നടന്നതും ഉമ്മയെ നോക്കി കുടുംബഭാരം ചുമന്നതും അതിനിടയിൽ മൂസാക്ക വാങ്ങിയ പെട്ടിയോട്ടയിൽ ഡ്രൈവിംഗ് പഠിച്ചതും ഒടുവിൽ ഗൾഫിലേക്ക് പോകുമ്പോൾ പണം തികയാതെ വന്നപ്പോൾ ആദ്യം ഓടിവന്ന് മോനെ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട എന്ന് പറഞ്ഞ് കയ്യിൽ ആവശ്യത്തിലേറെ പണം തന്നതും ഇതൊക്കെ എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ ആകെ ഉള്ളതും വണ്ടിയും വിറ്റ് നിനക്ക് ഞാൻ തരുന്നതാണ് എന്നും പറഞ്ഞപ്പോൾ തിരിച്ചൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ഒന്നും വേണ്ട എന്ന് തോന്നിപ്പോയ നിമിഷം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *