പ്രവാസിയായ ഭർത്താവിന് ഭാര്യയുടെ മേൽ ഉണ്ടായ സംശയ രോഗം കാരണം പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്..

എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദൻറെ കൂട്ടുകാരൻ വിപിൻ ആ വിശേഷം പറയുന്നത്.. നീ അറിഞ്ഞോ പല്ലവി ക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട്.. ഇനി നിൻറെ തീരുമാനം എന്താണ്.. കാറിൽ സുഹൃത്തുക്കളായ അരവിന്ദ്.. വിപിൻ പിന്നെ ഡ്രൈവറായ ആളും മാത്രമാണ് ഉണ്ടായിരുന്നത്.. ഈ യാത്രയിൽ ഒരുപക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു.. വർഷം രണ്ടു കഴിഞ്ഞു. താൻ നാട്ടിൽ വന്നിട്ട്.. അതും വിവാഹം കഴിഞ്ഞ ശേഷം നാട്ടിലേക്കുള്ള വരവ് ആണ്.. അവൾ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവുമോ ഞാൻ എത്തുന്ന കാര്യം.. ഭാര്യയാണ് പക്ഷേ പരസ്പരമുള്ള ബന്ധം നിലച്ചിട്ട് ഒന്നര വർഷമായി.. പുതുമോടി മാറുന്നതിനു മുൻപ് തന്നെ വിദേശത്തേക്ക് പോയി.. വിവാഹത്തിന് ആയിട്ടാണ് അവധിക്കുവന്നത്.. ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെപ്പോലും മനസ്സിനെ പിടിക്കാതെ വന്നപ്പോൾ അവധി തീരുന്നതിനു മുൻപ് തന്നെ തിരിച്ചു ജോലി സ്ഥലത്തേക്ക് മടങ്ങി പോയാലോ എന്ന് പോലും ചിന്തിച്ചു.. പക്ഷേ അകന്ന് ബന്ധത്തിലുള്ള ഒരു ചിറ്റ ആണ് എൻറെ പരിചയത്തിൽ ഒരു പെൺകുട്ടിയുണ്ട് നീ പോകുന്നതിനു മുൻപ് അതും കൂടി ഒന്ന് കണ്ടിട്ട് പോവൂ എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചത്..

അങ്ങനെയാണ് പല്ലവിയെ കണ്ടതും ഇഷ്ടപ്പെട്ടതും.. അന്ന് ഒരു മുന്നറിയിപ്പും കൂടാതെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.. ഞങ്ങളെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് എല്ലാവർക്കും ഉള്ള ചായയും അതുപോലെ പലഹാരങ്ങളും കൊണ്ടുവച്ചപ്പോൾ അവളെ കണ്ടപ്പോൾ മനസ്സ് പറയുന്നുണ്ട് ഇതു കൊള്ളാം.. വീട്ടിലെ അവസ്ഥകളെല്ലാം അറിയുന്ന പെൺകുട്ടി.. അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു പെൺകുട്ടി.. എല്ലാവരും അവിടെ നിന്ന് ഇറങ്ങിയത് സന്തോഷത്തോടുകൂടി ആയിരുന്നു.. പോകുന്നതിനു മുമ്പ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവളും എന്നെ ജനലുകൾക്കിടയിലൂടെ ഒറ്റു നോക്കുന്നുണ്ടായിരുന്നു.. ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു അതിനുമുമ്പ് പെട്ടെന്ന് കല്യാണം നടത്തണമെന്ന് വീട്ടുകാർ ധൃതി കൂട്ടുകയും കൂടി ചെയ്തതോടുകൂടി ചടങ്ങുകൾ എല്ലാം ഒട്ടും വൈകാതെ തന്നെ നടന്നു..

അങ്ങനെ വിവാഹം കഴിഞ്ഞ് വിരുന്നു പോകലും യാത്രകളും ഒക്കെയായി ദിവസങ്ങൾ ഒരുപാട് കഴിഞ്ഞുപോയി.. തിരിച്ചുപോകുമ്പോൾ പല്ലവി മാത്രമായിരുന്നു അരവിന്ദന്റെ മനസ്സിൽ.. അവൾ തീരെ ചെറുപ്പം ആണ്.. പോരാത്തതിന് കാണാനും സുന്ദരി.. വീട്ടിലാണെങ്കിൽ അമ്മയും വിവാഹം കഴിയാത്ത സഹോദരന്മാരും മാത്രമേയുള്ളൂ.. അവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം മറ്റൊരാൾ അവളെ നോക്കുന്നത് കൂടി താൻ ഇഷ്ടപ്പെട്ടിരുന്നില്ല.. ഒന്നിച്ച് ഒരുപാട് നാൾ കഴിയാൻ സാധിക്കാത്തതിന്റെ വിഷമം അയാളുടെ മനസ്സിൽ തീരാത്ത ഒന്നായി അവശേഷിക്കുന്നുണ്ടായിരുന്നു.. ഉറങ്ങാൻ കിടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം അവളുടെ കണ്ണീരോ ഉണങ്ങിയ മുഖം മാത്രമായിരുന്നു മനസ്സിൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *