സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നാൽ എന്താണ്.. ഇതിൻറെ പ്രധാന ഗുണങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് സ്ട്രോക്ക് റിഹാബിലിറ്റേഷനെ കുറിച്ചാണ്.. അതിൻറെ ആവശ്യകതയെക്കുറിച്ചും.. സ്ട്രോക്ക് റീഹാബിലിറ്റേഷൻ എപ്പോഴാണ് നടത്തുന്നത്.. എങ്ങനെയാണ് നടത്തുന്നത്. അതിൻറെ ആവശ്യകത എപ്പോഴാണ് വരുന്നത്.. ഇത് എപ്പോഴാണ് തുടങ്ങുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. നമ്മുടെ തലച്ചോറിന്റെ രക്തത്തിനും അളവ് കുറയുകയോ അല്ലെങ്കിൽ രക്തം നിലച്ചു പോവുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് സാധാരണ നമുക്ക് വരാറുള്ളത്..

സ്ട്രോക്ക് വന്ന രോഗിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമ്മൾ കാണാറുണ്ട്.. സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറഞ്ഞാൽ കൈകാലുകൾക്കുള്ള തളർച്ച ആണ്.. അതിൻറെ കൂടെ മുഖം ഒരു വശത്തേക്ക് കോടി പോവുക.. കാഴ്ചക്കുള്ള ബുദ്ധിമുട്ട്.. അതുപോലെ സംസാരിക്കാനുള്ള ബുദ്ധിമുട്ട്.. ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയവ ആണ്.. ഒരു സ്ട്രോക്ക് വന്ന രോഗിക്ക് അവർക്ക് മെഡിക്കൽ ചികിത്സ എത്രയും പെട്ടെന്ന് തന്നെ നൽകണം.. കൃത്യമായ മെഡിക്കൽ ചികിത്സയിലൂടെ തന്നെ ഈ ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ നമുക്ക് കുറയ്ക്കാൻ പറ്റും.. ഒരു സ്ട്രോക്ക് വന്ന രോഗി വീണ്ടും ആ പഴയ നോർമൽ ലൈഫിലേക്ക് തിരിച്ചു വരില്ല എന്നാണ് പലരും ചിന്തിക്കാറുള്ളത്.. അവിടെയാണ് നമ്മുടെ സ്ട്രോക്ക് റീഹാബിലിറ്റേഷന്റെ പ്രാധാന്യങ്ങൾ ഉള്ളത്..

എന്താണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ.. സ്ട്രോക്ക് വന്ന രോഗിയുടെ പരിമിതികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനെ അവരെ അതിജീവിപ്പിക്കാനും അതേപോലെതന്നെ രോഗിയെയും രോഗിയുടെ കുടുംബത്തെയും ജീവിതം നിലവാരവും അതുപോലെ ക്വാളിറ്റി ഓഫ് ലൈഫ് ഉയർത്തുവാനുമാണ് നമ്മൾ സ്ട്രോക്ക് റിഹാബിലിറ്റേഷൻ എന്ന ചികിത്സയിലൂടെ ഉദ്ദേശിക്കുന്നത്.. ഇനി എപ്പോഴാണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ തുടങ്ങേണ്ടത്.. സ്ട്രോക്ക് റീഹാബിലിറ്റേഷൻ തുടങ്ങുന്നത് രോഗിയുടെ മെഡിക്കൽ ചികിത്സ തുടരുമ്പോൾ അവർ മെഡിക്കലി സ്റ്റേബിൾ ആയി കഴിഞ്ഞാൽ ഉടൻതന്നെ നമുക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷൻ തുടങ്ങാം.. എങ്ങനെയാണ് നമ്മൾ സ്ട്രോക്ക് റീഹാബിലിറ്റേഷൻ ചെയ്യുന്നത്.. ഇതിന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം എന്നു പറയുന്നത് നല്ലൊരു റീഹാബിലിറ്റേഷൻ ടീം ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *