പണിക്ക് പോകാതെ വെറുതെ നടന്നിരുന്ന പയ്യൻറെ കല്യാണം കഴിഞ്ഞപ്പോൾ അവന് പിന്നീട് സംഭവിച്ച മാറ്റങ്ങൾ..

നീ ആ താലി ചുരിദാറിന്റെ ഉള്ളിലാക്കി വേഗം കോളേജിലേക്ക് പോകാൻ നോക്ക്.. ആര്യ സമാജത്തിന്റെ വിവാഹ രജിസ്റ്ററിൽ വിറയലോടുകൂടി ഒപ്പുവെച്ച ഞാൻ ഈ കാര്യം രമ്യയോട് പറഞ്ഞപ്പോൾ അവൾ വളരെ രൂക്ഷമായി എന്നെ നോക്കി.. ഞാൻ എങ്ങോട്ടും പോകില്ല.. പോകാതെ പിന്നെ.. ഞാൻ ഏട്ടൻറെ കൂടെ വരും.. അമ്മ വാങ്ങാൻ തന്നയച്ച സാധനങ്ങളുടെ ലിസ്റ്റ് അടങ്ങിയ സഞ്ചി കക്ഷത്തിൽ ഒന്നുകൂടെ ഉറപ്പിച്ചശേഷം സാക്ഷി ഒപ്പിടാൻ വന്ന ബോബനെ ഞാൻ ഒന്ന് അപ്പുറത്തേക്ക് മാറ്റി നിർത്തി.. എടാ ബോബ ഓള് ഇപ്പൊ എന്താ ഇങ്ങനെയൊക്കെ പറയുന്നത്.. എടാ ഓളെ ഇപ്പോൾ കുറ്റം പറയാൻ പറ്റില്ല..

അനക്ക് അറിയൂലെ ഓൾഡ് തന്തേനെ.. നാളെ വെക്കേഷൻ തുടങ്ങുകയാണ് ഇന്ന് അയാൾ വന്നു നാളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാൽ മഷിയിട്ട് നോക്കിയാൽ പോലും അവളെ പിന്നെ കാണാൻ കിട്ടില്ല.. രഹസ്യമായിട്ട് കല്യാണം നടത്താനുള്ള പരിപാടിയാണ് അവിടെ അതുകൊണ്ടല്ലേ പെട്ടെന്ന് തന്നെ ഇവിടെ വന്ന് രജിസ്റ്റർ മാരേജിനുള്ള സെറ്റപ്പ് ഉണ്ടാക്കിയത്.. നിയമപരമായി അവളെ സ്വന്തമാക്കി വെച്ചിട്ട് ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോൾ കൂടെ കൂട്ടാം എന്ന് കരുതിയിട്ടാണ് ഞാൻ ഈ പരിപാടിക്ക് കൂട്ടുനിന്നത്.. ഇതിപ്പോ ഞാൻ ഇവളെയും കൊണ്ട് എങ്ങോട്ട് പോകാനാണ്.. എൻറെ കാര്യം ഒക്കെ നിനക്ക് അറിയാവുന്നതല്ലേ.. എന്തായാലും ഇവിടെ അധികം നേരം ആലോചിച്ചു നിൽക്കുന്നത് ശരിയല്ല ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്..

നമുക്ക് അപ്പുറത്തേക്ക് മാറി നിൽക്കാം.. അതിനിടയിൽ ആരോ ഒരാൾ ചായയും വടയും സ്പോൺസർ ചെയ്തു.. അവിടെ നിന്ന് ഇറങ്ങി നേരെ ആര്യഭവൻ ഹോട്ടലിലേക്ക് പോയി.. ചായ കുടിക്കുമ്പോഴും അവൾ എൻറെ തോളിൽ ചാഞ്ഞ് ഇരിക്കുകയായിരുന്നു.. ചായയും വടയും കഴിച്ച് കൈ കഴുകാൻ നേരം.. ഞാൻ അവളുടെ നെറുകയിൽ ഒന്ന് തലോടി.. നീ ഇപ്പോൾ വീട്ടിൽ പോണം ഞാൻ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ശരിയാക്കി നിന്നെ എത്രയും പെട്ടെന്ന് ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നോളാം.. നിങ്ങളുടെ കൂടെ അല്ലാതെ ഞാൻ എങ്ങോട്ടും പോവില്ല അഥവാ എന്നെ ഒറ്റക്കിട്ട് പോകാനാണ് പ്ലാൻ എങ്കിൽ ഞാൻ റെയിൽവേ ട്രാക്കിൽ പോയി ചെയ്യേണ്ടത് ചെയ്യും.. പിന്നീട് എന്റെ വീട് എത്തുന്നത് വരെ ഞാൻ അവളോട് ഒരക്ഷരം മിണ്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *