സ്നേഹം മാത്രം നിറഞ്ഞുനിന്നിരുന്ന അവരുടെ ജീവിതത്തിലേക്ക് ആ ദുരന്തം എത്തിപ്പെട്ടു.. പിന്നീട് നടന്നത്…

ഏട്ടാ എന്തൊരു ഉറക്കമാണ് എത്ര നേരമായി ഉറങ്ങുന്നു.. ഇന്നലെ പറഞ്ഞതല്ലേ രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി എവിടെയോ പോകണമെന്ന് അതുപോലെ ഏഴുമണിക്ക് വിളിക്കണം എന്നും.. ചായ കുടിച്ചിട്ട് വേഗം എഴുന്നേൽക്കൂ.. ലച്ചു എനിക്ക് മടിയാകുന്നു എന്നു പറഞ്ഞ് ഒന്നുകൂടി മഹേഷ് തിരിഞ്ഞ് കിടന്നു.. ഏട്ടാ വേഗം ആകട്ടെ എന്നു പറഞ്ഞ് അവൻ അവളുടെ കൈകൾ പിടിച്ചു തന്നിലേക്ക് ചേർത്ത് കിടത്തി.. ഏട്ടാ വേണ്ട വേഗം എണീറ്റ് റെഡിയാകു.. അവൻ അവളെ പുതപ്പിന്റെ ഉള്ളിലേക്ക് കടത്തി.. ഏട്ടാ ഇത് എന്തൊരു കൊതിയാണ് എനിക്കാണെങ്കിൽ ഇന്നലെ രാത്രിയിലെ ക്ഷീണം തന്നെ മാറിയിട്ടില്ല.. ഇനി ഇന്ന് രാത്രി വേഗം റെഡിയാകൂ എന്ന് പറഞ്ഞ് പതിയെ അവൻറെ കൈകൾ മാറ്റി അടുക്കളയിലേക്ക് നടന്നു.. വിവാഹം കഴിഞ്ഞ വർഷങ്ങൾ പലതായെങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോഴും ഹണിമൂൺ ആണെന്ന് തോന്നുന്നു..

അടുക്കളയിൽ രാവിലെയുള്ള ദോശ ഉണ്ടാക്കുന്നതിനിടയിൽ അവൾ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തു പോയി.. ആദ്യമായി കോളേജിൽ ചേർന്ന ദിവസം ഗ്രാമത്തിന്റെ ശാലീനതയിൽ നിന്ന് നഗരത്തിന്റെ തിരക്കിലേക്ക് പതിയെ വലിച്ചെറിയപ്പെട്ട ഒരു ജീവിതം.. കോളേജിലെ ആദ്യദിവസം ഇന്നും ഓർക്കുന്നു.. പാവാടയും ബ്ലൗസും ഇട്ട് മോഡൽ ഡ്രസ്സ് കാരുടെ ഇടയിലേക്ക് വന്ന തനിക്ക് നേരിടേണ്ടി വന്നത് ഒരുപാട് കളിയാക്കലുകൾ ആയിരുന്നു.. സീനിയേഴ്സ് രാഗിങ് ചെയ്യുന്നതിനിടയിൽ തന്നെ രക്ഷിച്ചപ്പോഴാണ് താൻ ആദ്യമായി മഹേഷിനെ കണ്ടത്.. പിന്നീട് ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു.. കോളേജിലെ തന്നെ അറിയപ്പെടുന്ന ഒരാൾ ആയിരുന്നു മഹേഷ്.. യൂണിയൻ ചെയർമാൻ അതുകൂടാതെ സ്പോർട്സ് താരം കൂടെ ആയിരുന്നു..

അതുകൊണ്ടുതന്നെ പെൺകുട്ടികൾക്ക് ഇടയിൽ ഒരു ഹീറോ പരിവേഷം ഉണ്ടായിരുന്നു.. പരിചയം പതുക്കെ പതുക്കെ വളർന്ന പ്രണയത്തിൽ എത്തുകയായിരുന്നു.. ഒരു കോളേജ് പ്രണയം അതിനപ്പുറം അത് വളരുമെന്ന് ആരും കരുതിയില്ല മാത്രമല്ല രണ്ടുപേരും രണ്ട് ജാതിയിൽപ്പെട്ട ആളുകൾ ആയിരുന്നു.. കോളേജ് കഴിയുന്ന അവസാന ദിവസം മഹേഷ് കാണാൻ വന്നിരുന്നു.. കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഒരു ജോലി കിട്ടി കഴിഞ്ഞതിനുശേഷം ഞാൻ വരും.. ആരൊക്കെ എതിർത്താലും നീ തയ്യാറാണെങ്കിൽ നിന്നെ ഞാൻ പൊന്നുപോലെ നോക്കും.. കാരണം എൻറെ പ്രണയം സത്യമാണ് അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു.. മഹേഷിന്റെ ആ വാക്കുകൾ മതിയായിരുന്നു കാത്തിരിക്കാം.. പിന്നീട് എന്തൊക്കെയായിരുന്നു ബഹളങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *