ദിവസവും കൂടെ ഉണ്ടായിരുന്നപ്പോൾ ഭാര്യയുടെ വിലയറിയാതെ അവളെ അവഗണിച്ച ഭർത്താവിന് കിട്ടിയ ശിക്ഷ..

ഇക്ക സമയം ഒരുപാട് ആയി ഉറങ്ങുന്നില്ലേ.. നീ എന്തിനാണ് എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങി കൂടെ… എനിക്ക് ഇക്കാനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ആ ഫോൺ കുറച്ച് സമയത്തേക്ക് മാറ്റി വയ്ക്കാമോ.. എൻറെ കയ്യിൽ ഫോൺ ഉള്ളതാണോ നിൻറെ കുഴപ്പം.. നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയാൻ പാടില്ലേ.. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു അതിനിപ്പോൾ ഞാനെന്തു വേണം.. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ എന്ത് സ്നേഹമായിരുന്നു എന്നോട്.. പക്ഷേ ഇപ്പോൾ കുറെ ആയിട്ട് ഇക്കയ്ക്ക് എന്നോട് മിണ്ടാൻ പോലും സമയമില്ല.. ഏത് നേരവും ഫോണിൽ തന്നെ.. രാവിലെ ഓഫീസിൽ പോകുന്നത് വരെ ഇക്ക ഈ ഫോണിൽ തന്നെ.. വൈകിട്ട് വന്ന ഉറങ്ങുന്നത് വരെ കയ്യിൽ ഫോൺ ആണ്..

എന്നോട് ഒന്നും മിണ്ടാൻ പോലും ഇക്കയ്ക്ക് സമയമില്ല.. ഇത് വല്ലാത്ത ഒരു കുരിശ് ആയല്ലോ.. നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത് നിന്നോട് കിന്നാരം പറഞ്ഞിരിക്കണോ ഞാൻ.. അയ്യോ വേണ്ട ഇക്കക്ക് ദേഷ്യം വരണ്ട… ഞാൻ എൻറെ വിഷമം പറഞ്ഞു എന്നേയുള്ളൂ.. അതും പറഞ്ഞുകൊണ്ട് അവൾ ബെഡിന്റെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടന്ന്.. പിറ്റേന്ന് പതിവുപോലെ പുലർച്ചെ അലാറം അടിച്ചിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കി.. എടി നീ എഴുന്നേൽക്കുന്നില്ലേ.. എനിക്ക് വയ്യ ഇക്ക നടുവ വേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല.. ഞാൻ കുറെ ശ്രമിച്ചു പക്ഷേ എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല.. അപ്പോൾ ഞാൻ ഇന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത്..

എനിക്ക് ഓഫീസിൽ പോകണ്ടേ.. എന്നെ പട്ടിണി കിടത്തി നീ ഇന്നലത്തെ പക എന്നോട് വീട്ടുകയായിരിക്കുമല്ലേ.. അങ്ങനെയൊന്നും പറയരുത് എനിക്ക് എന്തിനാണ് ഇക്കയോട് പറ.. ഇക്ക റെഡിയായി വരുമ്പോഴേക്കും ഞാൻ എങ്ങനെയെങ്കിലും ഭക്ഷണം റെഡിയാക്കാം.. എത്ര എനിക്ക് വയ്യാതെ ആയാലും ഇക്കയെ ഞാൻ പട്ടിണികിടില്ല.. അതും പറഞ്ഞുകൊണ്ട് അവൾ പതിയെ അടുക്കളയിലേക്ക് പോയി.. കുളിച്ച് കഴിഞ്ഞ് വരുമ്പോഴേക്കും സാധാരണ ഡൈനിങ് ടേബിളിൽ ഭക്ഷണം റെഡിയാണ്.. ഇന്ന് വന്നു നോക്കിയപ്പോൾ ഭക്ഷണം ഒന്നും റെഡിയായിട്ടില്ല.. എടി കുറച്ചു ദേഷ്യത്തോടെ തന്നെയാണ് ഞാൻ വിളിച്ചത്.. ഇതാ ഇക്കാ ഞാൻ ഇപ്പോൾ വരാം.. ഇതെന്താണ് പുട്ടോ.. എനിക്ക് പുട്ട് ഇഷ്ടമല്ല എന്നുള്ള കാര്യം നിനക്കറിയില്ലേ..

എനിക്ക് വയ്യാത്തതുകൊണ്ടാണ് ഇന്ന് പുട്ട് ഉണ്ടാക്കിയത്.. എപ്പോൾ നോക്കിയാലും വയ്യ വയ്യ..ഇപ്പോൾ കുറെയായി ഈ ഒരു വാക്ക് കേൾക്കാത്ത ദിവസം പോലും ഇല്ലല്ലോ.. പുട്ട് എങ്കിൽ പുട്ട് എന്ന് കരുതി മനസ്സില് മനസ്സോടെ പ്ലേറ്റിലേക്ക് ഇട്ടു.. അപ്പോഴാണ് കാണുന്നത് ഒരു വലിയ മുടി പുട്ടിന്റെ മുകളിൽ കിടക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇഷ്ടമില്ലാത്ത ഭക്ഷണം അതു കൂടാതെ എങ്ങനെയെങ്കിലും കഴിക്കാം എന്ന് വിചാരിച്ചാൽ അതിൽ മുടിയും.. ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവളുടെ മുഖത്തേക്ക് നോക്കി ഒറ്റയേറ് ആയിരുന്നു.. നാശം പിടിച്ചവളെ ഞാൻ കഴിക്കാതിരിക്കാൻ വേണ്ടി നീ മനപൂർവ്വം ചെയ്തതാണ് അല്ലേ.. ഇക്കാ ഞാൻ കണ്ടില്ല സത്യമായിട്ടും.. അറിയാതെ പറ്റിപ്പോയതാണ് ഇക്ക കഴിക്കാതെ പോകല്ലേ.. ഇപ്പോൾ തന്നെ വേറെ ഉണ്ടാക്കിത്തരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *