തലവേദനകൾ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.. ഇവ മറ്റു പല രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളോ… വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് തലവേദന എന്ന ബുദ്ധിമുട്ട് വരാത്ത ആളുകൾ ആയി ആരും തന്നെ ഉണ്ടാവില്ല.. ഇതുമൂലം ഒരുപാട് കഷ്ടപ്പെടുന്ന ആളുകൾ നിരവധിയാണ്.. ടെൻഷൻ ഹെഡ് എയ്ക്ക് അതുപോലെ മൈഗ്രേൻ.. ക്ലസ്റ്റർ ഹെഡ് എയ്ക് തുടങ്ങിയ മോഡേൺ മെഡിസിൻ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച് ഏകദേശം 150 തരം തലവേദനകൾ ഉണ്ട്.. വൈറസ് മുതൽ ക്യാൻസർ വരെ നമ്മുടെ തലവേദനയ്ക്ക് കാരണമാകാം.. പ്രധാനമായും തലവേദനയും രണ്ടുതരമായി തിരിച്ചിരിക്കുന്നു.. അതായത് പ്രൈമറി ഹെക്ക് എയ്ക്ക്.. രണ്ടാമത്തെ സെക്കൻഡറി ഹെഡ് എയ്ക്ക്.. മറ്റു പ്രധാന രോഗങ്ങളുടെ ഭാഗമായി അതായത് അണുബാധ.. ബ്രെയിൻ ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന തലവേദനകളെയാണ് സെക്കൻഡറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത്.

രോഗങ്ങളുടെ ഭാഗമായി അല്ലാതെ ഉണ്ടാകുന്ന തലവേദനയാണ് നമ്മൾ പ്രൈമറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത്.. ടെൻഷൻ ഹെഡ് എയ്ക്ക്.. അതുപോലെ മൈഗ്രേൻ.. ക്ലസ്റ്റർ ഹെഡ് എയ്ക്ക് തുടങ്ങിയ ഏറ്റവും കോമൺ ആയി കാണുന്ന തലവേദനകൾ ഒക്കെ ഈ ഒരു വിഭാഗത്തിലാണ് പെടുന്നത്.. നമ്മുടെ ഏതെങ്കിലും ശരീര ഭാഗത്തെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടി ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതായത് പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിക്കപ്പെടും.. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ അമിതമാകുമ്പോൾ ഉണ്ടാകുന്ന നീർക്കെട്ടുകൾ നർവ് കോശങ്ങളെ ബാധിക്കുമ്പോഴാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്..

ഇത് തലയിൽ ആണെങ്കിൽ തലവേദന.. ഇനി കാലിൽ ആണെങ്കിൽ കാൽ വേദന.. വേറൊരു രീതിയിൽ ഇതിനെ പറയുകയാണെങ്കിൽ നമ്മുടെ ശരീരകോശങ്ങൾ അവയ്ക്ക് പ്രശ്നമുണ്ട് അതുകൊണ്ടുതന്നെ സഹായിക്കണം എന്ന് പറയുകയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളിലൂടെ.. രണ്ട് കാരണങ്ങളാണ് എല്ലാ വേദനിക്കും കാരണം അതിൽ ഒന്നാമത്തേത് ശരീരത്തുള്ള പോഷകങ്ങളുടെ കുറവ് ആണ്.. രണ്ടാമത്തേത് വിഷാംശം.. വൈറസ് പോലുള്ള ബയോളജിക്കൽ ഏജൻസും ഭക്ഷണത്തിലൂടെ അതുപോലെ നമ്മുടെ ശ്വാസത്തിലൂടെയോ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്ന രാസവസ്തുക്കളും ചിലതരം പ്രോട്ടീനുകളും ഒക്കെ നമ്മുടെ ശരീരത്തിൽ വിഷാംശം പോലെ പ്രവർത്തിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *