നെക്ക് പെയിൻ അതുപോലെ ഷോൾഡർ പെയിൻ തുടങ്ങിയവ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിച്ചുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഷോൾഡർ പെയിൻ അല്ലെങ്കിൽ തോൾ വേദന എന്ന് പറയുന്നത്.. ഇത്തരം ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുകളാണ് ആളുകൾ അനുഭവിക്കുന്നത്.. അപ്പോൾ ഈ ഒരു അസുഖം എങ്ങനെയാണ് വരുന്നത്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും അതുപോലെതന്നെ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാനും കഴിയും എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് ഷോൾഡർ പെയിൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളെ കുറിച്ചും അത് നമുക്ക് ഏതെല്ലാം രീതിയിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും എന്നുള്ള കാര്യങ്ങളെക്കുറിച്ചും ആണ്.. നമ്മുടെ മനുഷ്യൻമാരുടെ ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഒന്നാണ് നമ്മുടെ കൈകളുടെ ഫംഗ്ഷൻ എന്നു പറയുന്നത്..

അതായത് മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് ഹാൻഡ് ഫംഗ്ഷൻ കൂടിയ ഒന്നാണ് മനുഷ്യർ എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ കൈ ഉദ്ദേശിച്ച രീതിയിലേക്ക് ചലിപ്പിക്കാനും എത്തിക്കാനും ഒരു മൊബിലിറ്റി കൊടുക്കണം.. അതിനാണ് നമുക്ക് ഷോൾഡർ ജോയിൻറ് ഉള്ളത്.. അപ്പോൾ ഇതിന് എഫക്ട് ചെയ്യുന്ന പല പ്രശ്നങ്ങളും മനുഷ്യർക്ക് ഉണ്ടാവാം.. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ഇപ്പോഴത്തെ ജീവിതരീതിയിൽ ഒരേപോലെതന്നെ ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ ഇപ്പോൾ കമ്പ്യൂട്ടർ അതുപോലെതന്നെ മൊബൈൽ സ്ക്രീനിൽ ഒക്കെ ഒരുപാട് സമയം നോക്കിയിരിക്കുന്നുണ്ട്.. അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെയെല്ലാം പൊസിഷനിൽ പല വേരിയേഷൻസ് നമുക്ക് ഉണ്ടാകാറുണ്ട്.. അപ്പോൾ നമ്മുടെ ജീവിത രീതിയുടെ കൂടെ തന്നെ നമുക്ക് പലതരത്തിലുള്ള നെക്ക് പെയിൻ അതുപോലെതന്നെ ഷോൾഡർ പെയിൻ ഒക്കെ വരാറുണ്ട്..

നമ്മൾ കൂടുതലായി ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ സ്ഥിരമായി വല്ല ജോലിയും ചെയ്യുന്ന സമയത്ത് നമുക്ക് ഇത്തരത്തിൽ ഷോൾഡർ പെയിൻ ഉണ്ടാകാറുണ്ടോ.. അതായത് ഡ്രസ്സ് ഇടുമ്പോൾ അല്ലെങ്കിൽ വാഹനം ഓടിക്കുമ്പോൾ തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ ആ പെയിൻ പിന്നെയും പിന്നെയും നമുക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടോ എന്ന് നോക്കണം.. അത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സകൾ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *