ഒന്നിനോടും ഒരു താല്പര്യക്കുറവ് ഇല്ലായ്മ.. ഒഴിവുസമയങ്ങൾ മുഴുവൻ ഉറങ്ങുക.. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ തീർച്ചയായും ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം ഒരാൾ പരിശോധനയ്ക്ക് വന്നപ്പോൾ പറഞ്ഞ കാര്യമാണ് അയാൾ രാവിലെ 9 മണി മുതൽ 4 അര വരെയാണ് എൻറെ ഡ്യൂട്ടി ടൈം എന്നുപറയുന്നത്.. നാലര കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഒരു അഞ്ചു മണി സമയം ഉണ്ട്.. ആ അഞ്ചു മണിയാവുമ്പോൾ വീട്ടിലെത്തിയാൽ ഉടനെ തന്നെ ഞാൻ മിണ്ടാതെ പോയി കിടന്നുറങ്ങും.. ഭയങ്കര ക്ഷീണം ആയിരിക്കും.. പിന്നീട് എഴുന്നേൽക്കുന്നത് രാത്രി 8 മണി അല്ലെങ്കിൽ 8:30 സമയത്താണ്.. ആ സമയത്ത് എഴുന്നേറ്റിട്ട് ആണ് ഞാൻ അടുക്കളയിൽ പോയി വല്ലതും കഴിക്കാൻ ഉണ്ടാക്കുന്നത്.. ഇതു മാത്രമല്ല ബാക്കി എല്ലാ കാര്യവും ചെയ്യുന്നത് ആ ഒരു സമയത്താണ്.. ഇത്തരം പ്രശ്നങ്ങൾ ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ്..

അതായത് ജോലി ചെയ്യുന്ന സമയത്ത് ഒരുപാട് അഡ്ജസ്റ്റ് ചെയ്ത ബുദ്ധിമുട്ടിയും ജോലിചെയ്യും.. പക്ഷേ നമുക്ക് ഒരു ഫ്രീ സമയം കിട്ടുമ്പോൾ ആ സമയം മറ്റൊന്നിനുവേണ്ടിയും ചെലവഴിക്കില്ല.. പോയി കിടന്നുറങ്ങാൻ മാത്രമേ നോക്കുകയുള്ളൂ.. അതായത് ശരീരത്തിലെ ബാറ്ററി വീക്ക് ആയതുപോലെ ഒരു ഫീൽ ഉണ്ടാകുന്നത്.. പക്ഷേ ആഗ്രഹങ്ങൾ പലതും ഉണ്ടാവാം പലപല കാര്യങ്ങൾ ചെയ്യാനും ഉണ്ടാവും.. മുൻപത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ ചിലപ്പോൾ പറയാറുണ്ട് ഞാൻ എങ്ങനെയൊക്കെ നടന്ന ആളാണ് എന്നറിയാമോ.. എനിക്ക് ഒരുപാട് യാത്രകൾ ഇഷ്ടമായിരുന്നു.. യാത്രകൾ പോകുമ്പോൾ ഒരുതരത്തിൽ എനിക്ക് വല്ലാത്ത ഒരു സമാധാനമായിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല എനിക്ക് യാത്രകൾ ചെയ്യാൻ തീരെ ഇഷ്ടമല്ല..

മടിയാണ്.. പുറത്തേക്ക് പോകുന്നു എന്ന് കേട്ടാൽ തന്നെ എനിക്ക് മടിയാണ് വീട്ടിൽ മിണ്ടാതെ കിടന്നുറങ്ങാൻ മാത്രമേ തോന്നാറുള്ളൂ.. ജോലി ചെയ്യുന്ന ആളുകൾക്ക് ഞായറാഴ്ച എന്ന് പറയുന്നത് ഒരു അവധി ദിവസമാണെങ്കിലും കൂടുതൽ പേർക്കും അത് ഉറങ്ങാനുള്ള ദിവസമാണ്.. ഒരു മനുഷ്യൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് 25 വയസ്സു മുതൽ 40 വയസ്സുവരെ എന്ന് പറയുന്നത്.. ഈയൊരു കാലഘട്ടത്തിലെ മനുഷ്യരുടെ പല പല ആഗ്രഹങ്ങളും അവർ നേടിയെടുക്കാറുണ്ട്.. ഒരുപാട് സമ്പാദിക്കാറുണ്ട് അതുപോലെ തന്നെ പലപല നേട്ടങ്ങളും ചെയ്യാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *