ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിശബ്ദനായ കൊലയാളി എന്നാണ് സാധാരണയായിട്ട് പ്രമേഹരോഗം അറിയപ്പെടുന്നത്.. അതുപോലെതന്നെ മെഡിക്കൽ ഫീൽഡിലെ നിശബ്ദനായ മറ്റൊരു കൊലയാളി എന്ന് അറിയപ്പെടുന്നത് നമ്മുടെ അനീമിയ അല്ലെങ്കിൽ വിളർച്ച എന്ന രോഗമാണ്.. എന്തുകൊണ്ടാണ് നമുക്ക് വളർച്ച വരുന്നത്.. എന്താണ് വിളർച്ചയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ.. എങ്ങനെ നമുക്ക് വിളർച്ച എന്ന പ്രശ്നം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..
സാധാരണ ഗതിയിൽ രക്തക്കുറവ് എന്നാണ് ഇത് അറിയപ്പെടാറുള്ളത്.. രക്തത്തിൽ ഹീമോഗ്ലോബിന് അളവ് പറയുക അല്ലെങ്കിൽ ആർ ബി സി അളവ് കുറയുക.. തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഈ അനീമിയ ഉണ്ടാവുന്നത്.. അനീമിയ വാക്കിൻറെ അർത്ഥം രക്തം പറയുക എന്ന് തന്നെയാണ് അതിൻറെ അർത്ഥവും.. രക്തത്തിന് അകത്തേക്ക് ഓക്സിജൻ കൊണ്ടുപോകുക എന്നുള്ളതാണ് ഹീമോഗ്ലോബിൻ്റേ പ്രധാന ഒരു ധർമ്മം.. ഹീമോഗ്ലോബിൻ ഓക്സിജൻ അബ്സോർബ് ചെയ്ത് അത് നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേകിച്ച് തലച്ചോറിലേക്കും എത്തിക്കുന്നു..
ചിലപ്പോൾ നമ്മുടെ ശരീരത്തിന് അകത്ത് ഹീമോഗ്ലോബിൻ അളവ് കുറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ഓക്സിജൻ അബ്സോർപ്ഷൻ നടക്കില്ല അതുകൊണ്ടുതന്നെ നമ്മുടെ തലച്ചോറിനകത്തേക്ക് വേണ്ട രീതിയിൽ ഓക്സിജൻ എത്തുകയുമില്ല.. ഇതേപോലെ തന്നെയാണ് ശരീരത്തിന്റെ വിവിധ കോശങ്ങളിലും സംഭവിക്കുന്നത്.. ഇങ്ങനെ ഓക്സിജൻ കൃത്യമായ രീതിയിൽ എത്താതെ ഇരിക്കുകയാണെങ്കിൽ അവിടെ എനർജി ഇല്ലാതിരിക്കുകയും അതുമൂലം ഉണ്ടാകുന്ന അനീമിയയുടെ ലക്ഷണങ്ങളിലേക്ക് കടക്കുകയും ചെയ്യും..
ഈ തലച്ചോറിനകത്തേക്ക് ശരിയായ രീതിയിലുള്ള ഓക്സിജൻ ലഭിക്കാത്തത് കൊണ്ടാണ് പലപ്പോഴും നമുക്ക് മെമ്മറി ലോസ് അതുപോലെ ഓർമ്മക്കുറവ് ശ്രദ്ധക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകളും തീർത്തും ക്ഷീണിതനായി മാറുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നത്.. അതുപോലെതന്നെ സെല്ലിനകത്ത് എനർജി ഉല്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ നമ്മുടെ ശരീരത്തിന് എനർജി ഇല്ലാതിരിക്കുകയും കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും ഉറക്കം വരുകയും ഒക്കെ ചെയ്യും.. പലപ്പോഴും കുട്ടികൾ ഒക്കെ ക്ലാസ്സിൽ ഇരുന്നു ഉറങ്ങിപ്പോകുന്നത് അനീമിയ എന്ന പ്രശ്നം കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ…