അച്ഛൻറെ കല്യാണദിവസം വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത്.. എണീറ്റ് പാടെ അനിയത്തിയുടെ വാതിലിൽ പോയി മുട്ടി.. കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അഴിച്ചിട്ട മുടിയുമായി വാതിൽ തുറന്ന് അവൾ എന്നെ നോക്കി.. ഒന്നും പറയാൻ കഴിയാതെ ഞാൻ അടുക്കളയിലേക്ക് നടന്നു.. ഒരു ഗ്ലാസ് ചായ എടുത്ത് തിണ്ണയിൽ കയറിയിരുന്ന് കുടിക്കുമ്പോൾ അമ്മാവൻ എൻറെ അരികിലേക്ക് വന്നു.. അച്ഛൻറെ കൂടെ അമ്പലത്തിലേക്ക് പോകുന്ന കാര്യം എന്നോട് സൂചിപ്പിച്ചപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചായ ക്ലാസ് നിലത്ത് എറിഞ്ഞ് ഉടച്ചിട്ടാണ് ഞാൻ പ്രതികരിച്ചത്.. ശബ്ദം കേട്ട് അനിയത്തി ഓടിവന്ന എന്നെ പറ്റി ചേർന്ന് നിന്ന്.. അമ്മയുടെ വേർപാട് കഴിയും മുൻപേ തന്നെ അച്ഛൻറെ തീരുമാനം എന്നെ അത്രമേൽ നിരാശയാക്കി.. പ്രായപൂർത്തിയായ എൻറെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാൻ അമ്മയുടെ സ്ഥാനത്ത് ഒരാൾ വേണമെന്ന് പറഞ്ഞു . കേട്ട് തഴമ്പിച്ച ഒരുപാട് ന്യായത്തിന്റെ കെട്ടുകൾ എന്റെ മുന്നിൽ പറയാൻ തുടങ്ങി.. ആ അമ്മാവനോട് എനിക്ക് സഹതാപം തോന്നി..
ഒന്നും പറയാതെ നിന്ന് ഞാൻ പെട്ടെന്ന് അവിടെ നിന്ന് പുറത്തേക്കിറങ്ങി.. കോലായിൽ എത്തിയപ്പോൾ ഞാൻ കണ്ടു ശുഭവസ്ത്രം ഒക്കെ തലയും താഴ്ത്തി നിൽക്കുന്ന എൻറെ അച്ഛനെ.. അച്ഛനോട് പറയാനോ ചോദിക്കാനോ ഒന്നും തന്നെ എനിക്ക് ഉണ്ടായിരുന്നില്ല.. മുറ്റത്തേക്ക് ഇറങ്ങിയ ആദ്യം നോക്കിയത് തെക്കേ തൊടിയിലുള്ള അമ്മയുടെ അസ്ഥി തറയിലായിരുന്നു.. നെഞ്ചിൽ ഇരുന്ന് ആരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.. സ്നേഹം മാത്രം തന്നവളർത്തിയ അച്ഛൻ ഇന്നുമുതൽ മറ്റ് ആരുടെയൊക്കെയോ സ്വന്തമാണെന്ന് ഉള്ള ചിന്ത എന്നെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.. അച്ഛൻറെ കല്യാണത്തിന് നീ വിളമ്പുന്നത് സാമ്പാർ അതോ പുളിശ്ശേരിയോ എന്ന ചോദിച്ചവരൊക്കെ കല്യാണം കൂടാൻ എത്തിത്തുടങ്ങി.. അച്ഛൻറെ ഹണിമൂൺ ട്രിപ്പ് മൂന്നാറിലേക്കോ അതോ കുളു മണാലി അവിടേക്കാണ് എന്ന് കളിയാക്കിയവരും വരാൻ മറന്നില്ല.. വന്നവരെല്ലാം ഒരു കൗതുക വസ്തുക്കളെ പോലെ ഞങ്ങളെ രണ്ടുപേരെയും നോക്കി.. കുളിച്ചു വന്ന ഡ്രസ്സ് മാറ്റാൻ പറഞ്ഞ അമ്മാവൻറെ മകനെ ഞാൻ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…