ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പണ്ടൊക്കെ 60 അല്ലെങ്കിൽ 70 വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരുന്നു കൂടുതലും പ്രമേഹരോഗങ്ങളും മറ്റ് ജീവിതശൈലി രോഗങ്ങളും കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല.. കുട്ടികളിലും അതുപോലെ ചെറുപ്പക്കാരിലും എല്ലാം കണ്ടുവരുന്നു.. സത്യത്തിൽ ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം രോഗങ്ങൾ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാൻ കഴിയും.. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇത്തരം രോഗങ്ങളെ എല്ലാം തന്നെ ജീവിതശൈലി രോഗങ്ങളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. അതായത് നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ ഭക്ഷണരീതി ക്രമങ്ങളുമാണ് ഇത്തരം രോഗങ്ങൾ വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.. പണ്ടുള്ള ആളുകളിൽ 60 വയസ്സിനുശേഷം അവർക്ക് ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് വളരെ ചെറിയ പ്രായത്തിലുള്ള ആളുകളിൽ പോലും കണ്ടുവരുന്നു.. ഇത്തരം രോഗങ്ങളിൽ നിന്ന് ജീവിതാവസാനം വരെ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചും മരുന്നുകൾ കഴിച്ചു ട്രീറ്റ്മെന്റുകൾ ചെയ്തു അനുഭവിക്കുന്ന ദുരവസ്ഥയിൽ നിന്ന് നമുക്ക് എങ്ങനെയാണ് രക്ഷനേടാൻ കഴിയുക..
അകാല വാർദ്ധക്യവും അതുപോലെ ജീവിതശൈലിയും ആയിട്ടുള്ള ബന്ധം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. ഇതിനാ നമുക്കൊരു ഉദാഹരണത്തിനായിട്ട് ഒരു 20 വയസ്സുള്ള ആൺകുട്ടിയെ കുറിച്ച് നോക്കാം.. ഈ കുട്ടിക്ക് 184 സെൻറീമീറ്റർ ഉയരമുണ്ട്.. അതുപോലെ ശരീരഭാരം എന്നുപറയുന്നത് 94 കിലോ ആണ്.. അപ്പോൾ യഥാർത്ഥ ശരീരഭാരം ഒരു വയസ്സിനു വേണ്ടത് നോക്കുമ്പോൾ 20 വയസ്സുള്ള ഒരു വ്യക്തിക്ക് 43 ഒക്കെയാണ് മിനിമം വെയിറ്റ് വേണ്ടത്.. അതുപോലെതന്നെ ഈ കുട്ടിക്ക് അമിതമായ ഫാറ്റും ഉണ്ട്.. അത്യാവശ്യം കുടവയറും ഉണ്ട്.. പക്ഷേ ഹൈറ്റ് ഉള്ളതുകൊണ്ടുതന്നെ അത് അത്ര കാര്യമായി അറിയുന്നില്ല.. ഈ കുട്ടി ഒരു വർഷമായിട്ട് ഡയബറ്റിക് പേഷ്യന്റ് ആണ്.. അതുപോലെ ഹൈപ്പർ ടെൻഷനും കൂടെയുണ്ട്.. ഡയബറ്റിസിനു വേണ്ടി ഈ കുട്ടി ഇൻസുലിൻ ആണ് ദിവസവും എടുത്തു കൊണ്ടിരിക്കുന്നത്.. അതുപോലെതന്നെ പ്രഷറിന് മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പോലും അത് കണ്ട്രോളിൽ അല്ല.. അതുപോലെതന്നെ ഇൻസുലിൻ ലെവൽ വളരെ ഹൈ ആയിട്ടാണ് കാണിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…