പഴയ പറ്റ് മുഴുവൻ തീർക്കാതെ പരിപ്പ് പോയിട്ട് ഉപ്പിന്റെ പൊടിപോലും ഇനി ഈ പീടികയിൽ നിന്ന് കിട്ടില്ല എന്ന് കൈമളെട്ടൻ എൻറെ മുഖത്ത് നോക്കി ഉച്ചത്തിലാണ് പറഞ്ഞത്.. അഭിമാനം എന്നാൽ എന്താണ് എന്നതിന്റെ അർത്ഥം പോലും അറിയാത്ത എൻറെ ബാല്യം പോലും തലകുനിച്ചു നിന്നുപോയ നിമിഷമായിരുന്നു അത്.. അച്ഛൻ വന്നിട്ട് എല്ലാം കൂടി ഒരുമിച്ച് തരാമെന്ന് ഇടറിയ ശബ്ദത്താൽ ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.. നിൻറെ അച്ഛൻ വരുന്നത് ഞാൻ കുറെ കണ്ടിട്ടുള്ളതാണ് അല്ലോ എന്നുള്ള പരിഹാസയും ഉയർന്നു ആ മുഖത്ത്.. അത് അവിടെ കൂടി നിന്ന മുഖങ്ങളിൽ ആകെ പടർന്നു.. എൻറെ കണ്ണുകൾ നിറഞ്ഞു.. ആൾക്കൂട്ടത്തിനു മുന്നിൽ ഒരു കോമാളിയെ പോലെ നിന്ന് എൻറെ കൈകൾ എന്തിനെന്ന് അല്ലാതെ തുറന്നുവച്ച അരി ചാക്കിലേക്ക് നീങ്ങി അതിൽനിന്നും രണ്ടു മണി അരിയെടുത്ത് വായിലേക്കിട്ട് ഞാൻ വേദനയോടുകൂടി അയാളെ നോക്കി..
ആ രണ്ടു മണി അരി എടുത്തതിനും കിട്ടി വയറു നിറയെ പരിഹാസം.. താഴേക്ക് വീഴാൻ നിന്നാൽ രണ്ട് തുള്ളി കണ്ണുനീരിന് തടഞ്ഞു നിർത്താൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല.. അത് ആ കടയുടെ മുൻഭാഗത്ത് തന്നെ വീണു.. തിരിച്ചു വീട്ടിലേക്ക് നടന്നപ്പോൾ രാവിലെ തിന്ന ഉപ്പുമാവെല്ലാം ദഹിച്ചു എന്നതിൻറെ ഓർമ്മപ്പെടുത്തൽ പോലെ വയറിൽ നിന്നും കാളലും മൂളലും ഒക്കെ ഉണ്ടായി.. വെറും കയ്യോടുകൂടി വരുന്ന എന്നെ കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം എന്താണെന്ന് മനസ്സിലായി.. പെങ്ങന്മാർക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റു പെറുക്കിയ അച്ഛൻറെ മക്കൾ ഇതെല്ലാം ഇതിനപ്പുറം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി..
പിന്നെ എല്ലാ ദ്ദേശ്യങ്ങളും തീർത്തത് പാത്രങ്ങളോട് ആയിരുന്നു. പിന്നീട് പിറു പിറുത്തു കൊണ്ട് നിരത്തിവെച്ച പാത്രങ്ങളെല്ലാം തപ്പി നോക്കുന്നതിനിടയിൽ പണ്ടെങ്ങു വാങ്ങി വെച്ചതിൽ ബാക്കി വന്ന അഞ്ചാറു മണി പരിപ്പ് അമ്മയ്ക്ക് കിട്ടി.. അത് വെള്ളത്തിലേക്ക് ഇട്ട് അടുക്കള വാതിലിലൂടെ അമ്മ പറമ്പിലേക്ക് നടന്നു.. പറമ്പിന്റെ മൂലയിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ ആ കണ്ണുകൾ എന്തിനോ വേണ്ടി പരതുന്നത് ഞാൻ കണ്ടു.. പ്രതീക്ഷിച്ചത് എന്തോ കണ്ടെത്തിയ പോലെ ആ കണ്ണുകൾ ഒരിടത്ത് തന്നെ നിന്നു.. ശ്രദ്ധയോടുകൂടി എന്തിന്റെയോ ഇലകൾ പൊട്ടിച്ചെടുത്ത് കിണറ്റിൻകരയിലേക്ക് പോയി.. ഞാനും കിണറ്റിൻകരയിലേക്ക് ചെന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…