ഒരു മൈസൂർ യാത്രയ്ക്കിടയിൽ ഉണ്ടായ മറക്കാൻ പറ്റാത്ത ഒരു അനുഭവകഥ..

ഞാനും എൻറെ ഭാര്യയും രണ്ടു കുട്ടികളും സ്കൂള് പൂട്ടിയപ്പോൾ മൈസൂർ ഒന്ന് കറങ്ങി വരാമെന്ന് കരുതി യാത്ര തുടങ്ങി.. മൈസൂർ എത്തുന്നതിന് തൊട്ടുമുൻപ് ഞങ്ങളുടെ കാറിൻറെ ടയർ പഞ്ചറായി.. അവിടെ അടുത്തൊന്നും ഒരു വീടു പോലുമില്ലായിരുന്നു അത് കഠിനമായ വെയിലും ഉണ്ടായിരുന്നു.. പുറത്തിറങ്ങാൻ കഴിയാത്ത അത്രയും ചൂട്.. ആരെയെങ്കിലും സഹായത്തിന് ലഭിക്കുമോ എന്ന് നോക്കി കുറച്ച് സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു.. ഞാൻ കാറിൽ നിന്ന് പെട്ടെന്ന് ഇറങ്ങി ആ കുട്ടിയോട് തമിഴിൽ പറഞ്ഞു കൊഞ്ചം ഉദവി പണ്ണുമാ.. അപ്പോൾ ആ കുട്ടി ചോദിച്ചു നിങ്ങൾ മലയാളിയാണോ.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..

ഞങ്ങൾ രണ്ടുപേരും കൂടി കാറിൻറെ ടയർ മാറ്റി.. നല്ലപോലെ മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാട് എന്ന് ചോദിച്ചു.. അവൻറെ മുഖഭാവം ആകെ മാറി.. കുറച്ചുസമയത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല.. ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവന് കൊടുത്തു അതുപോലെ 50 രൂപയും.. അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ലെങ്കിൽ എന്നെ എൻറെ വീട് വരെ ഒന്ന് ആക്കി തരാമോ.. നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എൻറെ വീട്.. ഞാൻ പറഞ്ഞു നീ പൈസ വെച്ചോ.. നീ കാറിൽ കയറു.. നിന്നെ കൊണ്ടുപോയില്ലെങ്കിൽ പിന്നെ ആരെയാണ് ഞങ്ങൾ കൊണ്ടുപോകേണ്ടത്.. അവൻ ചിരിച്ചുകൊണ്ട് കാറിലേക്ക് കയറി.. ഞാൻ അവനോട് ചോദിച്ചു മോനെ ഈ നട്ടുച്ചയ്ക്ക് നീ എവിടെ പോയതാണ്..

അവൻറെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊടിയെടുത്ത് എന്നെ കാണിച്ച് പറഞ്ഞു എന്റെ ഉമ്മുമ്മായ്ക്കുള്ള മരുന്ന് വാങ്ങിക്കാൻ പോയതാണ്.. മരുന്ന് വാങ്ങിച്ചപ്പോൾ പൈസ എല്ലാം കഴിഞ്ഞു.. ബസ്സിന് കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ്.. ആയിരങ്ങൾ ഒരു കാരണവുമില്ലാതെ ചെലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് തിരിച്ചു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *