ഹൈ ബ്ലഡ് പ്രഷർ ഉള്ള വ്യക്തികൾ ആണോ നിങ്ങൾ.. എങ്കിൽ ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഹൈ ബ്ലഡ് പ്രഷർ നിയന്ത്രിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷർ പണ്ടത്തെ പ്രായമായ ആളുകളിലും അതുപോലെതന്നെ മുതിർന്ന ആളുകളിലും ഒക്കെ കണ്ടുകൊണ്ടിരുന്ന ഈ ഒരു അസുഖം ഇന്ന് 25 വയസ്സു മുതലുള്ള ചെറുപ്പക്കാരിൽ വളരെയധികം കണ്ടുവരുന്നു.. നമ്മൾ എന്തെങ്കിലും ഒരു അസുഖത്തിന് ആയിട്ട് ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകുമ്പോൾ ആയിരിക്കും ഡോക്ടർ ബി.പി പരിശോധിക്കുമ്പോൾ അതിൽ ബിപി വളരെ ഉയർന്ന അളവിൽ കാണുന്നത്.. അപ്പോൾ ഡോക്ടർ പറയാറുണ്ട് ഒരാഴ്ച കഴിഞ്ഞിട്ട് ഒന്നുകൂടി വന്ന ബിപി പരിശോധിക്കണമെന്ന്.. ബി പി കൂടുതലാണെങ്കിൽ മെഡിസിൻ കഴിക്കേണ്ടി വരുമെന്നും പറയാറുണ്ട്..

അപ്പോൾ എങ്ങനെ ഡോക്ടര്‍ പറയുമ്പോൾ നമ്മൾ പേടിച്ച് വീട്ടിൽ പോയി യൂട്യൂബ് അതുപോലെ ഗൂഗിൾ ഒക്കെ സെർച്ച് ചെയ്യാറുണ്ട് ബ്ലഡ് പ്രഷർ കൂടുതലാവുമ്പോൾ എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് വരുന്നത് എന്നതിനെക്കുറിച്ച്.. അപ്പോൾ ഇതെല്ലാം നോക്കുമ്പോൾ നമ്മൾ കൂടുതലും ടെൻഷൻ ആവാറുണ്ട്.. ഇത്തരം ടെൻഷൻ അടിച്ച് ഒരാഴ്ച കഴിഞ്ഞ് നമ്മൾ വീണ്ടും പരിശോധിക്കുമ്പോൾ ബിപി വളരെ ഉയർന്ന അളവിൽ തന്നെയായിരിക്കും കാണുക.. ഇതുകൊണ്ട് തന്നെയാണ് ചെറുപ്പക്കാരിൽ ഇന്ന് വളരെയധികം ബിപി ഉയർന്ന് കാണാനുള്ള ഒരു പ്രധാന കാരണം.. അപ്പോൾ ഇന്ന് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷർ കുറയ്ക്കാനുള്ള 10 പ്രധാന മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..

സാധാരണ ഗതിയിൽ നല്ല പ്രഷർ ഉള്ള ആളുകൾക്ക് പരിശോധനയ്ക്ക് വരുമ്പോൾ ഡോക്ടർ മെഡിസിൻ എഴുതുന്നത് അവരുടെ പ്രായം നോക്കിയാണ്.. അതുപോലെ സ്ത്രീയാണോ പുരുഷനാണോ എന്നൊക്കെ നോക്കിയിട്ടാവും.. അതുപോലെതന്നെ പുരുഷന്മാരിൽ ആണെങ്കിലും അവർക്ക് മദ്യപാനം അതുപോലെതന്നെ പുകവലി ശീലം ഒക്കെ ഉണ്ടോ എന്നെല്ലാം വിശദമായി മനസ്സിലാക്കിയിട്ടാണ് അവർക്ക് സാധാരണ മരുന്ന് കൊടുക്കാറുള്ളത്.. ഉദാഹരണമായി പറയുകയാണെങ്കിൽ ഒരു 28 വയസ്സുള്ള സ്ത്രീ ആണെങ്കിൽ അവർ നല്ലപോലെ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ അതുപോലെ അവർക്ക് പുകവലി അതുപോലെതന്നെ മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒന്നുമില്ല ഇത്തരമൊരാൾക്ക് പെട്ടെന്നൊരു ദിവസം പ്രഷർ നോക്കുമ്പോൾ 149 റേഞ്ചിൽ ബ്ലഡ് പ്രഷർ കാണുമ്പോൾ ഇത്തരം ആളുകളോട് നമ്മൾ കൂടുതലും പറയാറുള്ളത് മെഡിസിൻ കൊടുക്കില്ല എന്നിട്ട് ഭക്ഷണരീതികളിൽ ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി എന്നാണ് പറയാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *