ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നടുവേദന എന്ന ഒരു കോമൺ പ്രോബ്ലത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് ഈ നടുവേദന എന്ന് പറയുന്നത്.. ഒരിക്കൽപോലും നടുവേദന വരാത്തതായി അല്ലെങ്കിൽ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. പൊതുവേ ഇത്തരം നടുവേദനകൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഒരുപാട് കാരണങ്ങൾ നടുവേദനക്ക് ഉണ്ട്.. എങ്കിലും വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ നമ്മുടെ നട്ടെല്ലിന് ചുറ്റും കാണുന്ന മസിലിന്റെ സ്ട്രെയിൻ കാരണം നമുക്ക് നടുവേദന അനുഭവപ്പെടാറുണ്ട്..
അതുപോലെതന്നെ നമ്മുടെ നട്ടെല്ലിന് ഉണ്ടാകുന്ന ഇഞ്ചുറി അതുപോലെ ക്ഷതങ്ങൾ അല്ലെങ്കിൽ അതിനെ സംഭവിക്കാവുന്ന രോഗങ്ങൾ മറ്റു പ്രശ്നങ്ങൾ തുടങ്ങിയവ നമുക്ക് പലപ്പോഴും നടുവേദന ഉണ്ടാക്കാറുണ്ട്.. നമ്മുടെ നട്ടെല്ലുകളെ കൂട്ടിയോജിപ്പിച്ച് നിർത്തുന്ന ലിഗമെന്റിന് സംഭവിക്കാവുന്ന അസുഖങ്ങൾ.. അതുപോലെ മറ്റ് ജോയിന്റുകൾക്ക് സംഭവിക്കുന്ന അസുഖങ്ങൾ അഥവാ തേയ്മാനങ്ങൾ എല്ലാം നമ്മളെ നടുവേദനയിലേക്ക് നയിക്കാറുണ്ട്..
പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണമായി പറയാറുള്ളത് ഡിസ്ക് ഡിസീസ് എന്നു പറയുന്നത്.. ഡിസ്ക് എന്ന് പറയുമ്പോൾ നമ്മുടെ നട്ടെല്ലിന് ഇടയിൽ സ്പോഞ്ച് പോലെ പ്രവർത്തിക്കുന്ന ഒരു അവയവമാണ്.. എന്തിനാണ് ഈ ഡിസ്ക് എന്ന് ചോദിച്ചാൽ നമ്മുടെ നട്ടെല്ലുകൾ പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ വേണ്ടിയാണ് അത് അവിടെയുള്ളത്.. അതായത് ചുരുക്കി പറഞ്ഞാൽ നട്ടെല്ലിന് സംരക്ഷിക്കാൻ വേണ്ടി നൽകിയിട്ടുള്ള ഒരു അവയവമാണ് അത്.. പല കാരണങ്ങൾ കൊണ്ട് അതായത് പ്രായം കൂടുന്നതിനനുസരിച്ച് ഈ ഡിസ്ക്ക് ഉള്ള വെള്ളത്തിൻറെ അളവ് കുറയുകയും അതുമൂലം മറ്റ് പ്രശ്നങ്ങൾ ഡിസ്കിന് വരാനുള്ള സാധ്യതകളുമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…