ആഹാരങ്ങളിൽ നിന്നും പോലും ലഭിക്കാത്ത ന്യൂട്രീഷൻസ്.. ശരീരത്തിൽ ആവശ്യമായി വേണ്ട ന്യൂട്രിഷ്യൻസ് ഏതെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നിർഭാഗ്യകരം എന്ന് പറയട്ടെ പല ന്യൂട്രീഷൻസിന്റെയും അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാണ് പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് ഉണ്ടാവുന്നത്. അപ്പോൾ നമുക്ക് ഭക്ഷണത്തിൽ കിട്ടുന്നത് തന്നെയാണ് ഏറ്റവും നല്ലത് പക്ഷേ നമ്മുടെ ഭക്ഷണത്തിൽ കൂടുതലും അത് അപര്യാപ്തമായി വരുന്നു. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ആയിട്ട് ഒരു വയസ്സായ അമ്മ വന്നിരുന്നു.. അപ്പോൾ അവർക്ക് ഗുളികകൾ ഒരുപാട് കഴിക്കാനുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഗുളികയുടെ എണ്ണം കുറയ്ക്കാൻ വേണ്ടി ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു ഉത്തരം അതിനേക്കാൾ നല്ലത് ഒരു ഗുളിക കഴിക്കുന്നതല്ലേ മോനേ എന്നാണ്.. പലപ്പോഴും ഇന്നത്തെ ആളുകൾക്ക് എളുപ്പവഴികളാണ് കൂടുതലും ഇഷ്ടം.. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പോലും നമുക്ക് ലഭിക്കാത്ത ചില ന്യൂട്രീഷൻസ് ഉണ്ട്.. അപ്പോൾ അത്തരം ന്യൂട്രീഷൻസ് ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്..

ഇതിന് ഏറ്റവും നല്ലൊരു ഉദാഹരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി ത്രി ആണ്.. ഇത് പ്രത്യേകിച്ചും വെയിൽ കൊണ്ടാൽ അതിൽ നിന്നും ഫ്രീയായി കിട്ടുന്ന ഒന്നാണ്.. പക്ഷേ ഇതിലെ ചിന്തിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നൂറിൽ 95% ആളുകൾക്കും ഈ വൈറ്റമിൻ ഡി ത്രി കുറവാണ്.. പല ആളുകളിലും ഈ വൈറ്റമിൻ പത്തിലും അല്ലെങ്കിൽ 20 ൽ താഴെയൊക്കെ ആയിട്ടാണ് കണ്ടുവരുന്നത്.. 30 എന്ന് പറയുന്നത് ഒരു മിനിമം ലെവൽ ആയിട്ട് പോലും ഇപ്പോൾ കണക്കാക്കാൻ കഴിയില്ല.. അത് നമ്മുടെ ശരീരത്തിൽ ഒരു 50% ഉണ്ടെങ്കിലേ അതിനെ കൊണ്ടുള്ള ഗുണങ്ങൾ നമുക്ക് ലഭിക്കുകയുള്ളൂ.. എന്നാൽ ഇത്തരം വൈറ്റമിൻ ഡി ത്രി കുറവുകൊണ്ട് ആളുകൾക്ക് പലതരം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.. ഉദാഹരണമായി പറയുകയാണെങ്കിൽ ഒബിസിറ്റി എന്നുള്ള പ്രശ്നം ഇതുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ത്രീ അതുപോലെ കാൽസ്യം തുടങ്ങിയവയുടെ അബ്സോർപ്ഷൻ കുറയുന്നതുകൊണ്ട് നമുക്ക് ചുമ വരാം അതുപോലെ തന്നെ പലതരം ഇൻഫെക്ഷൻസ് വരാം.. അതുപോലെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പ്രതിരോധശക്തി തുടങ്ങിയവ കുറയാം.. അതുപോലെ ഉറക്കം കുറവ് അത് മൂലം ഉണ്ടാകുന്ന ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ പോലും ഇത് മൂലം ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *