ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് മലബന്ധത്തെ പ്രതിരോധിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം എന്ന് പറയുന്നത്.. പല ആളുകളും ഇതിനായിട്ട് പലതരം മരുന്നുകൾ ഉപയോഗിച്ചുനോക്കും അതുപോലെ വീട്ടിലെ ചില ഒറ്റമൂലികളും പരീക്ഷിച്ചു നോക്കും.. എന്നിട്ടും ഈ പ്രശ്നം ശരിയാകുന്നില്ല.. വയറിൽ നിന്നും ഒന്നും പോകുന്നില്ല.. അഥവാ വയറിൽ നിന്ന് പോയി കഴിഞ്ഞാൽ പോലും ഒരു കൃത്യമായ മല ശോധന ലഭിക്കുന്നില്ല.. തുടങ്ങിയ ഇത്തരം പ്രശ്നങ്ങൾ എല്ലാം പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ്.. ഇതിനായിട്ട് പല കാരണങ്ങളുണ്ട്.. അപ്പോൾ ഈ മലബന്ധം നിയന്ത്രിക്കുവാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങളാണ് അല്ലെങ്കിൽ കൃത്യമായ മലശോധന ലഭിക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ മലബന്ധമുള്ള ആളുകൾ ഭക്ഷണത്തിൽ ക്രമീകരണം വരുത്തുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം..

ഡയറ്റിംഗ് മോഡിഫിക്കേഷൻ ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.. അതിൽ നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഫൈബർ അഥവാ നാര് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്.. സാധാരണ പ്രോട്ടീനും അതുപോലെ വിറ്റാമിൻസൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയുകയും ചെയ്യുന്ന ആളുകളിൽ മലത്തിന്റെ അളവ് വളരെയധികം കുറയുകയും അതുവഴി മലബന്ധം വരാനുള്ള സാധ്യതകൾ കൂടുതലാണ്.. സാധാരണ ഈ ഫൈബർ എന്നു പറയുന്നത് നമ്മുടെ വൻകുടലിൽ ഉണ്ടാകുന്ന വിസർജ്യവസ്തുക്കൾ അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളെ എല്ലാം അടിച്ചു തെളിച്ചു പുറത്തേക്ക് തള്ളാൻ ഉള്ള ഒരു വസ്തു ആയിട്ടാണ് സാധാരണ ഫൈബർ ഉപയോഗപ്പെടുത്തുന്നത്.. അതുകൊണ്ടുതന്നെ ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ഭക്ഷണരീതിയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.. ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ ആകുമ്പോൾ നമുക്ക് മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *