ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വേനൽക്കാലം ആകുന്നതോടുകൂടി നമുക്ക് ചൊറിച്ചിൽ അതുപോലെ ഫംഗൽ ഇൻഫെക്ഷൻസ് ഉണ്ടാവുക എന്നുള്ളത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്.. പലപ്പോഴും വേനൽക്കാലം ആകുമ്പോൾ പല ആളുകൾക്കും ഇത്തരത്തിൽ ചൊറിച്ചിൽ ബുദ്ധിമുട്ടുകൾ കൂടിയിട്ട് ഒരുപാട് പേർ ഇത്തരത്തിൽ പരാതി പറഞ്ഞ് വരാറുണ്ട്.. പലപ്പോഴും നമ്മുടെ അടുത്ത പരിശോധനയ്ക്ക് വരുന്ന പല രോഗികളും തലയിൽ താരൻ പ്രശ്നമാണ് എന്ന് പറഞ്ഞു വരുന്നവരുണ്ട്.. നമ്മൾ നല്ലപോലെ അവരെ പരിശോധിക്കുന്ന സമയത്ത് അവരുടെ തലയിൽ നല്ല രീതിയിൽ ഫംഗസ് കാണാറുണ്ട്..
അതുപോലെ അവർക്ക് മറ്റ് എന്തെങ്കിലും സ്കിൻ പ്രോബ്ലംസ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് പറയാറുണ്ട്.. പ്രായം ഏറിയ പുരുഷന്മാരിലും സ്ത്രീകളിലും ഒക്കെ ഇത്തരം ഒരു ചൊറിച്ചിൽ ബുദ്ധിമുട്ടുകൾ അതായത് ഫംഗൽ ഇൻഫെക്ഷൻസ് കാണപ്പെടാറുണ്ട്.. അപ്പോൾ ഇത് ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആയി മാറുന്നത് എപ്പോഴാണ്.. ഇതിന് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും.. ഇത് മരുന്നുകളിൽ കൂടെ മാത്രമേ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് വിശദമായി മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളിലാണ് അധികവും ഇത്തരം ഫംഗൽ ഇൻഫെക്ഷൻസ് കാണപ്പെടാറുള്ളത്..
അതുകൊണ്ടുതന്നെ ഇത് ആർക്കെല്ലാം ആണ് കൂടുതൽ കാണപ്പെടുന്നത് എന്ന് ചോദിച്ചാൽ ഒന്നാമതായിട്ട് അമിതവണ്ണം ഉള്ള ആളുകളിലാണ് പൊതുവേ ഇത് കാണപ്പെടാറുള്ളത്.. രണ്ടാമതായിട്ട് പ്രീ ഡയബറ്റിക് സ്റ്റേജ് അതായത് ഷുഗർ ഉള്ള ആളുകൾക്ക് അതല്ലെങ്കിൽ ഷുഗർ വരുന്നതിനു മുൻപുള്ള കുറച്ച് ആളുകൾക്ക് അത്രമാളുകളിൽ ഈയൊരു കണ്ടീഷൻ കാണപ്പെടാറുണ്ട്.. മൂന്നാമതായിട്ട് പറയുകയാണെങ്കിൽ വീട്ടിൽ നിന്നും മാറി ഹോസ്റ്റലുകളിൽ ഒക്കെ താമസിക്കുന്ന കുട്ടികളിൽ കണ്ടു വരാറുണ്ട്.. പ്രത്യേകിച്ച് ഈ ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത് സ്പ്രെഡ് ചെയ്യുന്ന ഒന്നാണ്.. അതായത് ഇപ്പോൾ ഒരു വീട്ടിലെ ഒരു വ്യക്തിക്ക് ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്കും കൂടി സ്പ്രെഡ് ആവാനുള്ള സാധ്യത കൂടുതലാണ്.. അതുകൊണ്ടുതന്നെ പെട്ടെന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒന്നാണ് ഈ ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…