ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണ നമ്മൾ പ്രമേഹത്തെ കുറിച്ച് അല്ലെങ്കിൽ പ്രമേഹത്തിന്റെ സങ്കീർണതകളെ കുറിച്ച് ആണ് നമ്മൾ ഇത്രയും കാലം വീഡിയോസ് ചെയ്തിരിക്കുന്നത് പക്ഷേ ഇന്നത്തെ വീഡിയോ ഒന്നു പറയുന്നത് നമുക്ക് ഈ പ്രമേഹ രോഗത്തെക്കുറിച്ച് സാധാരണ രോഗികൾ നമ്മളോട് ചോദിക്കുന്ന കുറച്ച് കാതലായ സംശയങ്ങൾ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്.. അതിന്റെ കാരണം എന്നു പറയുന്നത് ഈ ചോദ്യങ്ങൾ തന്നെ വളരെ പ്രധാനപ്പെട്ടവ ആയതുകൊണ്ട് അല്ല.. ഈ ചോദ്യങ്ങൾ അല്ലാതെയും മറ്റു പല പ്രധാനപ്പെട്ട ചോദ്യങ്ങളും ഉണ്ടാവാൻ പക്ഷേ ഏറ്റവും കൂടുതൽ എന്റെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി വരുന്ന രോഗികൾ ചോദിക്കുന്ന പല രീതിയിലുള്ള സംശയങ്ങൾ ഉണ്ട്.. അതിൽ വളരെ കോമൺ ആയി കേൾക്കുന്ന സംശയങ്ങളുമുണ്ട്.. അപ്പോൾ അവ ഓരോന്നിനെക്കുറിച്ചും നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. അപ്പോൾ ഏറ്റവും കോമൺ ആയിട്ട് ക്ലിനിക്കിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്..
അതായത് അത് ഇതാണ് പ്രമേഹ രോഗങ്ങൾ വന്ന് നമ്മൾ അതിനായി മരുന്ന് കഴിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ കരൾ കിഡ്നി ഹാർട്ട് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തന്നെ നശിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ മരുന്നുകൾ കഴിക്കുന്നത് നല്ലതല്ല അല്ലെങ്കിൽ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് റിസ്ക് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ എല്ലാവരും തന്നെ ചോദിക്കാറുണ്ട്.. അപ്പോൾ ഇതിനെക്കുറിച്ച് നമുക്ക് ആദ്യം തന്നെ വളരെ ശാസ്ത്രീയപരമായി മനസ്സിലാക്കാം.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന മരുന്നുകൾ അത് ഡെവലപ്പ് ചെയ്ത് എടുക്കുന്നത് പ്രത്യേക ശാസ്ത്രീയപരമായ പ്രോസസ്സിലൂടെയാണ്.. ആദ്യം ഒരു മോളിക്കുൾ കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ അത് മനുഷ്യർക്ക് നൽകാറില്ല പകരം അത് ഒരു മൃഗത്തിൽ പരീക്ഷിച്ചു നോക്കി ഇത്തരം മരുന്നുകൾ ട്രയൽ നോക്കുമ്പോൾ വളരെ ഹൈഡോസിലാണ് നോക്കാറുള്ളത്..
അതിൻറെ ആദ്യത്തെ ട്രയൽ റിപ്പോർട്ടുകൾ എല്ലാം വന്നതിനുശേഷം ആണ് പിന്നീട് മനുഷ്യരിലേക്ക് കടക്കുന്നത്.. പക്ഷേ മനുഷ്യരിൽ കൊടുക്കുമ്പോൾ ഹൈ ഡോസിലല്ല കൊടുക്കാറുള്ളത്.. നമ്മൾ സാധാരണ എത്രയാണോ അളവിൽ കഴിക്കാറുള്ളത് അതുപോലെതന്നെ ആയിരിക്കും.. ഇതുപോലെ ട്രയലുകൾ നടത്തി പഠനങ്ങൾ നടത്തി അതിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും മനസ്സിലാക്കി അതിന്റെ ഗുണങ്ങൾ നല്ലതാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ മാത്രമാണ് ഇത് നമുക്ക് അവൈലബിൾ ആയി നമ്മുടെ വിപണിയിൽ എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..