ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം ചർമ്മ രോഗങ്ങളെ കുറിച്ചാണ്.. സ്കിൻ ഡിസീസസ് ഉള്ള ആളുകളിൽ ആർത്രൈറ്റിസ് അതുപോലെ ആസ്മ.. പ്രമേഹ രോഗങ്ങൾ.. തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ കാണപ്പെടാറുണ്ട്.. നമുക്ക് അറിയാം ചർമ്മം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്.. സെൻസേഷനും സെക്രീഷ്യൻസ് ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്നതും എല്ലാം ചർമമാണ്.. അതുകൊണ്ടുതന്നെ ചർമ സംരക്ഷണം എന്ന് പറയുന്നത് ആയുർവേദത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.. ആയുർവേദത്തിൽ ത്രി ദോഷങ്ങളും സപ്ത ധാതുക്കളും ത്രി മലങ്ങളും അവയുടെ സന്തുലിതാവസ്ഥയിൽ നിൽക്കുമ്പോൾ അതിനെ ആരോഗ്യം എന്ന് പറയുന്നു..
എന്നാൽ അവയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കുറച്ചിലുകളെ രോഗങ്ങളായി കണക്കാക്കുന്നു.. അസലിതാവസ്ഥയിൽ ഉണ്ടാകുന്ന ദോഷങ്ങൾ ധാതുക്കളെ ദുഷ്ടിപ്പെടുത്തുകയും അതിനാൽ രക്തദുഷ്ടി ഉണ്ടാവുകയും അതുമൂലം ചർമ്മ രോഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.. അതുപോലെതന്നെ ആഹാര വിഹാരങ്ങളിൽ ഉള്ള ക്രമക്കേടുകൾ ചർമരോഗങ്ങളിലേക്ക് നമ്മളെ നയിക്കുന്നു.. ആഹാരം എന്നു പറയുമ്പോൾ വിരുദ്ധ ആഹാരം പോലെയുള്ളവ അതായത് സമമായ അളവിൽ രണ്ട് പദാർത്ഥങ്ങൾ കൂടിച്ചേരുമ്പോൾ അവ വിഷ വസ്തുക്കൾ ആയി മാറുന്നു ഉദാഹരണത്തിന് തേനും അതുപോലെ നെയ്യ് സമമായ അളവിൽ നമ്മൾ ഭക്ഷിക്കുന്നത് വിഷ തുല്യം ആയിട്ടാണ് കാണുന്നത്.. അതുപോലെതന്നെ ഒരേസമയത്ത് തൈരും അതുപോലെ മത്സ്യവും കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് വിരുദ്ധത വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…