ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പലപ്പോഴും പരിശോധനയ്ക്കായി വരുന്ന രോഗികൾ എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടാകും.. അതിൽ കൂടുതൽ സംശയമുള്ള ഒരു കാര്യം മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഇങ്ങനെ മലത്തിൽ രക്തം കാണുന്നത് പൈൽസിന്റെ ലക്ഷണം മാത്രമാണോ തുടങ്ങിയ ഒരുപാട് സംശയങ്ങൾ അവർക്ക് വരാറുണ്ട്.. ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെ എന്തെല്ലാം അസുഖങ്ങളുടെ കാരണമായാണ് ഇത്തരത്തിൽ ഒരു ലക്ഷണം കാണുന്നത് എന്നതിനെക്കുറിച്ചും ആണ്.. ഫസ്റ്റ് അസുഖം എന്ന് പറയുന്നത് എല്ലാവർക്കും അറിയുന്നതുപോലെ പൈൽസ് തന്നെയാണ്..
മലദ്വാരത്തിന്റെ അടിഭാഗത്തുള്ള രക്തക്കുഴലുകൾ പൊട്ടിയിട്ടാണ് പലപ്പോഴും പൈൽസിന്റെ ബ്ലീഡിങ് വരാറുള്ളത്.. ഇത് പ്രധാനമായും രണ്ടുതരത്തിലാണ് ഉണ്ടാകാറുള്ളത്.. ഉള്ളിൽ നിന്നും വരാം. അതായത് ഇന്റേണൽ പൈൽസ്.. അതുപോലെ രണ്ടാമത് എക്സ്റ്റേണൽ പൈൽസ്.. രണ്ടാമത് പറഞ്ഞതാണ് ഫിഷർ എന്ന് പറഞ്ഞ അസുഖം.. അത് രോഗികൾക്ക് വളരെ കോമൺ ആയി അറിയുന്നതും അതുപോലെ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു അസുഖം കൂടിയാണ്.. മലദ്വാരത്തിന്റെ ഭാഗത്തുള്ള ചെറിയ ചെറിയ മുറിവുകൾ അല്ലെങ്കിൽ പൊട്ടലുകൾ അല്ലെങ്കിൽ വിള്ളൽ കീറൽ.. തുടങ്ങിയവ ഉണ്ടാകുന്നതിന്റെ ഭാഗമായിട്ട് അവിടെ ബ്ലീഡിങ് വരാറുണ്ട്.. അത് മലത്തിൻറെ കൂടെ ആയിട്ടായിരിക്കും പൊതുവേ കാണപ്പെടാറുള്ളത്.. പൈൽസ് എന്താണ് എന്നുള്ളതും അതുപോലെ ഫിഷർ എന്നാൽ എന്താണ് എന്നുള്ളത് ഇതിനു മുൻപേ വീഡിയോയിൽ ചെയ്തിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…