ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നവംബർ 14 ലോക പ്രമേഹ ദിനമാണ് എന്ന്.. ഈ വർഷത്തെ വേൾഡ് ഡയബറ്റിസ് ഡേ തീം എന്നു പറയുന്നത് ഡയബറ്റിക് എജുക്കേഷൻ എന്നാണ്.. എന്നുവച്ചാൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം എല്ലാ ആളുകളിലേക്കും എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിൻറെ പ്രധാനപ്പെട്ട തീം എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ഇനി നമ്മൾ ചെയ്യുന്ന ഒന്നോ രണ്ടോ വീഡിയോസ് കൂടുതലായും ഇത്തരം ഒരു അവയർനസ് ഉണ്ടാക്കുകയും അതിൻറെ ഭാഗമായി പ്രമേഹ രോഗത്തെക്കുറിച്ചുള്ള എജുക്കേഷൻ അല്ലെങ്കിൽ അറിവ് അല്ലെങ്കിൽ അതിന്റെ പുറകിലുള്ള ഒരു സയൻസ് എന്താണ് എന്നുള്ളതിനെ കുറിച്ചൊക്കെയാണ് ഇനി നമ്മൾ ചർച്ച ചെയ്യുന്നത്..
അപ്പോൾ ഈ വീഡിയോയിൽ പലരും ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് ഈ പ്രമേഹ രോഗത്തിനു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ കഴിച്ചാൽ അത് നമ്മുടെ മറ്റ് അവയവങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുമോ.. നമ്മൾ മലയാളത്തിൽ പറയുന്നതുപോലെ ലിവർ അതുപോലെ കിഡ്നി ഹൃദയം ഒക്കെ അടിച്ചു പോകുമോ എന്നുള്ളതാണ് പല ആളുകൾക്കും ഉള്ള ഒരു പേടി.. അതിന്റെ ഭാഗമായിത്തന്നെ വരുന്ന മറ്റൊരു ചോദ്യമാണ് മരുന്നു കഴിക്കുന്നത് നല്ലതല്ല പക്ഷേ ഇൻസുലിൻ എടുക്കുന്നത് നല്ലതാണോ.. അപ്പോൾ ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഒരു ഉത്തരം എന്ന രീതിയിലാണ് ഈയൊരു വീഡിയോ ഇന്ന് ചെയ്യുന്നത് കാരണം പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇനി ആളുകൾ ചോദിച്ചില്ലെങ്കിലും അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു സംശയമാണ്..
സോഷ്യൽ മീഡിയകളിലൂടെ പല വീഡിയോസും കാണുമ്പോൾ തന്നെ അവർക്ക് ഇതിനെക്കുറിച്ച് പല സംശയങ്ങളും പേടിയും വരാറുണ്ട്.. അപ്പോൾ നമുക്ക് ആദ്യം പ്രമേഹ രോഗത്തിനായി ഉപയോഗിക്കുന്ന ചികിത്സകളും അതിന്റെ മരുന്നുകളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അത് കൃത്യമായ നിയന്ത്രണത്തിൽ കൃത്യമായി ശ്രദ്ധിച്ചു ചെയ്യുമ്പോൾ അതിന് കൂടുതൽ സൈഡ് എഫക്ടുകളും വരാനുള്ള സാധ്യതകൾ കുറയും… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…