കിഡ്നി സ്റ്റോൺ ഉണ്ടാവുന്നത് നമുക്ക് എങ്ങനെ തടയാം.. കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും കിഡ്നി പോകാനുള്ള ഒരു കാരണം ആയിട്ട് ക്രോണിക് കിഡ്നി ഡിസീസിലേക്ക് നയിക്കാനുള്ള ഒരു കാരണമായി നമ്മുടെ ഈ ചെറിയ കിഡ്നി സ്റ്റോൺസ് മാറാൻ സാധ്യത ഉണ്ട്.. ഈ കിഡ്നി സ്റ്റോൺസ് പലപ്പോഴും ക്രിസ്റ്റൽ സ്റ്റോൺ കൂടി ഉണ്ടാവുന്നതാണ്.. കൂടിക്കഴിയുമ്പോഴാണ് ഈ കല്ലിൻറെ വലിപ്പം കൂടുന്നത്.. ഇത് ഉണ്ടാവാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നല്ലപോലെ വെള്ളം കുടിക്കണമെന്ന്.. പക്ഷേ പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യം നമ്മൾ മറന്നു പോകും.. അല്ലെങ്കിൽ നമ്മൾ ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ട് എന്ന് കരുതി വെള്ളം കുടിക്കാതെ ഇരിക്കും..

നമ്മൾ ചെയ്യാവുന്ന ഒരു കാര്യം ഒരു ലിറ്റർ ഒരു ബോട്ടിൽ എടുത്തിട്ട് അതിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും നിറച്ച് കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.. കാരണം നമുക്ക് ദിവസവും ഒരു ഒന്നര ലിറ്റർ എങ്കിലും യൂറിൻ പുറന്തള്ളാൻ ആയിട്ട് പറ്റണം.. അപ്പോൾ അത്രയും യൂറിൻ നമ്മുടെ മൂത്രത്തിലൂടെ പോകുമ്പോൾ തന്നെ ഇത്തരം ക്രിസ്റ്റൽസ് അവിടെ അടിഞ്ഞു കൂടാനുള്ള സാധ്യതകൾ ഇല്ലാതാവും.. നേരത്തെ പറഞ്ഞതുപോലെ യൂറിക്കാസിഡ് കൂടുമ്പോൾ ആണ് ഇത്തരം ക്രിസ്റ്റൽസ് ഉണ്ടാവാൻ സാധ്യതയുണ്ട്..

പലതരത്തിലുള്ള ഭക്ഷണങ്ങളുടെ വ്യതിയാനങ്ങൾ കൊണ്ടും അപാകതകൾ കൊണ്ടും ഇത്തരത്തിൽ വരാം.. പലപ്പോഴും ചായ കാപ്പി തുടങ്ങിയവ ഒരുപാട് കഴിക്കുന്ന ആളുകൾ ദിവസവും അഞ്ച് ചായ അല്ലെങ്കിൽ 8 ചായ വരെ കുടിക്കുന്ന ആളുകൾ നമുക്കറിയാവുന്നതാണ്.. അതുപോലെ ചോക്ലേറ്റ് പോലുള്ള സാധനങ്ങൾ ഒരുപാട് കഴിക്കുന്നത്.. അതുപോലെ നോൺവെജ് കൂടുതലായി കഴിക്കുന്നത് എല്ലാം യൂറിക്കാസിഡ് കൂട്ടാൻ സാധ്യതയുണ്ട്.. യൂറിക്കാസിഡ് എത്രയാണ് അതിൻറെ നോർമൽ അളവ് എന്ന് അതിൻറെ ലെറ്റർ എണ്ണി നോക്കിയാൽ തന്നെ അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *