സ്ത്രീകളിലെ ഗർഭാശയ രക്തസ്രാവങ്ങൾ.. കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഗർഭാശയ രക്തസ്രാവം ആണ് സ്ത്രീകളിലെ ഏറ്റവും പ്രധാന ആരോഗ്യപ്രശ്നം.. മെനാർക്കി അഥവാ ആദ്യ ആർത്തവം മുതൽ മെനപോസ് അഥവാ ആർത്തവവിരാമം വരെയും ചിലപ്പോൾ അതിനുശേഷം തുടരുന്ന യൂട്രസ് ബ്ലീഡിങ് ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ കയറിയിറങ്ങേണ്ടി വരുന്നത്.. 30 മുതൽ 50 വയസ്സിനുള്ളിൽ ഗർഭാശയങ്ങൾ എടുത്തു മാറ്റേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു..

എന്താണ് ഈ ബ്ലീഡിങ്ങിന്റെ കാരണം.. ആവശ്യത്തിന് കുട്ടികൾ ഉണ്ടായാൽ പിന്നീട് ആവശ്യമില്ലാത്ത ഒരു അവയവമാണോ ഗർഭാശയം.. ഗർഭാശയം എടുത്തു മാറ്റുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും.. ഗർഭാശയം എടുത്തു മാറ്റാതെ ചികിത്സിക്കുന്ന രീതികൾ ആണോ നല്ലത്.. ഓരോ ചികിത്സ രീതികളുടെയും ഗുണദോഷങ്ങൾ എന്തൊക്കെയാണ്.. ഇതെല്ലാം തന്നെ ഓരോ സ്ത്രീകളും അവരുടെ പ്രിയപ്പെട്ട ആളുകളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ്..

ആദ്യം നമുക്ക് എന്തുകൊണ്ടാണ് ഇത്തരം ബ്ലീഡിങ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. ഹോർമോണുകളാണ് പ്രധാനമായും നമ്മുടെ ഗർഭാശയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.. അപ്പോൾ അതിൽ വരുന്ന ഒരു ഇൻ ബാലൻസ് ആണ് ഗർഭാശയ രക്തസ്രാവത്തിന് കാരണമാകുന്നത്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാന ഹോർമോണുകളാണ് ഫെമിനൈൻ ഹോർമോൺ എന്ന് പറയുന്നത്.. അവ ഈസ്ട്രജനും പ്രോജസ്റ്റോൺ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *