ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ചാണ് ഇന്ന് നിങ്ങളുമായി സംവദിക്കാൻ വന്നിരിക്കുന്നത്.. എജുക്കേഷൻ ടു പ്രൊട്ടക്ട് ടുമാറോ എന്നാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിന്റെ ആപ്തവാക്യം.. അതായത് ഒരു അറിവ് നേടലിലൂടെയും അറിവ് കൊടുക്കുന്നതിലൂടെയും മാത്രമേ നമുക്ക് ഒരു പ്രമേഹം എന്ന മഹാമാരിയെ അല്ലെങ്കിൽ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഈ ഒരു ആപ്തവാക്യത്തിന്റെ സാരം.. എന്തുകൊണ്ടാണ് നമ്മൾ പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ഇത്രമാത്രം ചർച്ച ചെയ്യണം.. ഏകദേശം 25% ത്തോളം നമ്മുടെ പോപ്പുലേഷൻ അല്ലെങ്കിൽ ഇന്ത്യയുടെ പോപ്പുലേഷൻ ഇന്ന് പ്രമേഹ രോഗികളാണ്.. നമുക്കറിയാം കുറച്ചുമുമ്പ് വരെ പ്രമേഹരോഗത്തിൽ ചൈനയാണ് മുന്നിട്ടുനിൽക്കുന്നത്.. ജപ്പാൻ പോലുള്ള രാജ്യത്ത് താരതമ്യേന പ്രമേഹ രോഗത്തിൻറെ അളവ് കുറവാണ്.. അവിടെ കുറച്ച് ആളുകളെ പ്രമേഹരോഗം ബാധിതർ ആയിട്ടുള്ളൂ.. ചൈനയുടെ തൊട്ടു താഴെയായിട്ടാണ് നമ്മുടെ ഇന്ത്യ നിൽക്കുന്നത്..
ഏകദേശം 25% ആൾക്കാർ ഇന്ന് പ്രമേഹ രോഗികളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അതിനോടൊപ്പം തന്നെ ഈ 25% ആളുകൾ എന്ന് പറയുന്നത് 20 നും അതുപോലെ 60 വയസ്സിനും ഇടയ്ക്കുള്ള ആളുകളാണ്.. ജീവിതത്തിൻറെ ഏറ്റവും നല്ല കാലഘട്ടമാണ് ഈ ഒരു പ്രമേഹം അവർക്ക് ഉപദ്രവമായി വരുന്നത് അല്ലെങ്കിൽ അവരുടെ ജീവിതചര്യയെ അവർ എത്തേണ്ട ഒരുപാട് പടവുകളിൽ ജീവിതത്തിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് ആണ് പ്രമേഹം എത്തുന്നത്.. അടുത്തതായിട്ട് 2012 വർഷവും 2022 നമ്മൾ താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ 54 ശതമാനമാണ് ഹൃദ്രോഹികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് എന്ന് പറയുന്നത്.. എന്ന് പറഞ്ഞാൽ ഈ ഹൃദ്രോഹികളിൽ ഏറെയും പ്രമേഹരോഗികൾ കൂടിയാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം.. 54 ശതമാനം വർദ്ധനവ് എന്നുള്ളത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..