പല രോഗങ്ങളുടെയും മൂല കാരണം എന്നു പറയുന്നത് ഫാറ്റി ലിവറാണ്.. കരളിനെ നമുക്ക് എങ്ങനെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു ഓർഗൺ ആണ് സ്കിൻ അഥവാ ത്വക്ക്.. എന്ന് പറയുന്നത്.. അത് കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തുള്ള ഏറ്റവും വലിയ ഒരു അവയവം അല്ലെങ്കിൽ ഓർഗൺ എന്ന് പറയുന്നത് നമ്മുടെ ലിവർ ആണ്.. ഇത് പല ശാരീരിക പ്രവർത്തനങ്ങളിലും ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.. പ്രധാനമായും ഇതൊരു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഫാക്ടറി കൂടിയാണ്.. അതുകൊണ്ടുതന്നെ നമ്മുടെ ലിവറിനെ ബാധിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളും നമ്മുടെ ദൈന്യം ദിന ജീവിതത്തെ തന്നെ ബാധിക്കാം.. അങ്ങനെ നമ്മുടെ ലിവറിനെ ബാധിക്കുന്ന വളരെ പൊതുവായ ഒരു പ്രധാനപ്പെട്ട അവസ്ഥയെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അതായത് ഫാറ്റി ലിവർ..

എന്തുകൊണ്ടാണ് നമുക്ക് ഫാറ്റി ലിവർ എന്ന പ്രശ്നം വരുന്നത്.. ഫാറ്റി ലിവർ വരുമ്പോൾ പലപ്പോഴും തുടക്ക ലക്ഷണങ്ങളായി ഒന്നും തന്നെ കാണിക്കാറില്ല.. അതുകൊണ്ടുതന്നെ പല ആളുകളും ഇതിനെക്കുറിച്ച് ഒട്ടും ബോധവാന്മാർ അല്ല.. പ്രായപൂർത്തിയായ മിക്ക ആളുകളിലും അതായത് 60 വയസ്സുകഴിഞ്ഞവരിൽ അൾട്രാസോണോ ഗ്രഫി റിപ്പോർട്ടിൽ വരുന്നത് ഫാറ്റി ലിവർ ഗ്രേഡ് വൺ എന്നാണ്.. അല്ലെങ്കിൽ ഗ്രേഡ് 2 എന്നാണ്.. ഇത് കണ്ടു കഴിഞ്ഞാൽ നമ്മുടെ ഒരു പൊതു ബോധത്തിൽ ഉള്ളത് ഗ്രേഡ് വൺ എന്ന് കണ്ടാൽ അത് സാധാരണമാണ് എല്ലാവർക്കും ഇത് ഉള്ളതാണല്ലോ..

ഇത് ഒരു അപകടകാരിയാണ് അല്ല എന്നുള്ളതാണ്.. പക്ഷേ ഇത് ലക്ഷണങ്ങൾ കാണിക്കാറില്ല എങ്കിലും ഗ്രേഡ് ത്രീ അല്ലെങ്കിൽ ലിവർ സിറോസിസ് ലേക്ക് എത്തുമ്പോഴാണ് അല്ലെങ്കിൽ കാർസിനോമ എന്ന സ്റ്റേജിലേക്ക് എത്താവുന്ന അവസ്ഥയിലാണ് ലക്ഷണങ്ങൾ പൂർണ്ണമായും പുറത്തേക്ക് വരാറുള്ളത് എങ്കിലും പോലും തുടക്കത്തിൽ തന്നെ പല രോഗങ്ങളുടെയും മൂലകാരണങ്ങളായി ഫാറ്റി ലിവർ മാറാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡയബറ്റിസ് എന്ന് പറയുന്നത്.. അതുപോലെ സ്ത്രീകളിൽ വരുന്ന പിസിഒഡി.. അതുപോലെ തൈറോഡ് സംബന്ധമായ രോഗങ്ങൾ.. അപ്പോൾ ഇതിൻറെ എല്ലാം ഏറ്റവും ഒരു പ്രധാന കാരണമായി വരുന്നത് ഫാറ്റി ലിവർ അല്ലെങ്കിൽ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്. എന്തുകൊണ്ടാണ് കഴിഞ്ഞ തലമുറയിൽ ഇല്ലാത്ത അത്രയും രീതിയിൽ ഇന്ന് ഫാറ്റി ലിവർ ഇത്രയധികം വർദ്ധിച്ചു വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *