ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മൾ പെട്ടെന്ന് ഒരു മഴ നനഞ്ഞാൽ അല്ലെങ്കിൽ ഐസ്ക്രീം കഴിച്ചാൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും തണുത്തത് കഴിച്ചാൽ ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ വരുന്ന ഒരുപാട് ആളുകൾ ഉണ്ട്.. കുട്ടികളിലും അതുപോലെതന്നെ മുതിർന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഒരുപാട് കണ്ടു വരാറുണ്ട്.. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ വരുന്ന ആളുകൾ അത് ശാസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യാറുണ്ട്.. അതുപോലെതന്നെ ജലദോഷം വരുക അതുപോലെ പനി വരുക തുടങ്ങിയ പ്രശ്നങ്ങളുടെ കൂടെ കാണുന്ന ഒന്നാണ് ഈ ടോൺസിലൈറ്റിസ് എന്ന് പറയുന്നത്.. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ടോൺസിലൈറ്റിസ് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അത് പരിഹരിക്കാനുള്ള പ്രധാന മാർഗങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്..
നമ്മുടെ തൊണ്ടയിലെ നാക്കിന്റെ ഇരുഭാഗത്തായി കാണുന്ന ഗ്രന്ഥികളാണ് ടോൺസിൽ എന്ന് പറയുന്നത്..നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയിൽ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഒന്നാണ് ഈ ടോൺസിൽ എന്ന് പറയുന്നത്.. അപ്പോൾ ഈ ടോൺസിൽ എന്ന് പറയുന്ന ഗ്രന്ഥി നമ്മുടെ അന്നനാളത്തിൽ നിന്ന് അല്ലെങ്കിൽ ശ്വാസകോശത്തിൽ നിന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അല്ലെങ്കിൽ അന്തരീക്ഷത്തിൽ നിന്നൊക്കെ ഏതെങ്കിലും തരത്തിലുള്ള അണുബാധകൾ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തിക്കഴിഞ്ഞാൽ അതിനെ ആദ്യം ചേർത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നത് ഈ ടോൺസിലുകളാണ്..
പക്ഷേ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോൾ അല്ലെങ്കിൽ കൂടുതലായി രോഗാണുക്കൾ വരുമ്പോൾ ഈ ടോൺസിലുകളെ അത് കൂടുതലും ബാധിക്കും.. അങ്ങനെ ഈ ടോൺസിലുകൾക്ക് ഇൻഫെക്ഷൻ വരുന്നതിനെയാണ് നമ്മൾ ടോൺസിലൈറ്റിസ് എന്ന് പറയുന്നത്.. ഈ സമയത്ത് ടോൺസിലുകൾ നല്ലപോലെ ചുവന്നിരിക്കും..ഇനി നമുക്ക് ടോൺസിലുകൾക്ക് അണുബാധ വരുന്നതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.. ചില ആളുകൾക്ക് പെട്ടെന്ന് തന്നെ ടോൺസിലുകൾക്ക് അണുബാധകൾ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..