ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പലപ്പോഴും യൂറിക്കാസിഡ് വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയിൽ പൊതുവായിട്ടുള്ള ഒരു വിചാരം അല്ലെങ്കിൽ ചിന്ത പ്രോട്ടീൻ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത് എന്നാണ്.. അതുകൊണ്ട് പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണവും കഴിക്കാൻ പാടില്ല എന്നാണ്.. അത് തികച്ചും തെറ്റായ ഒരു സ്റ്റേറ്റ്മെൻറ് ആണ്.. ആൾറെഡി ശരീരത്തിന് അകത്തുള്ള യൂറിക് ആസിഡ് ക്രിസ്റ്റൽ നമുക്ക് എങ്ങനെ പുറത്തേക്ക് കളയാം.. പലപ്പോഴും പലർക്കും ഉള്ള ഒരു സംശയം ഓൾറെഡി ക്രിസ്റ്റൽ ഫോം ചെയ്താൽ ജോയിന്റിൽ ഇത് ബാധിച്ചു കഴിഞ്ഞാൽ ഇതിന് പുറത്തേക്ക് കളയാൻ പറ്റുമോ എന്നുള്ളതാണ്..
തീർച്ചയായിട്ടും ഇത് പറ്റും.. ഒരുകാലത്ത് പണക്കാരുടെ രോഗം അല്ലെങ്കിൽ രാജാക്കന്മാരുടെ രോഗം എന്നറിയപ്പെടുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. അതായത് ഹൈപ്പർ യുറീസിമിയ.. പണ്ടുകാലത്ത് ഉണ്ടായിരുന്ന പല വലിയ രാജാക്കന്മാർക്കും ഉണ്ടായിരുന്ന ഒരു രോഗമാണ് ഇത് ഉദാഹരണത്തിന് മഹാനായ അലക്സാണ്ടർ ചക്രവർത്തി.. ശാസ്ത്രലോകത്തിന്റെ ചക്രവർത്തിയായിരുന്ന ഐസക് ന്യൂട്ടൻ.. ഈ പറയുന്ന രോഗം ഉണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്.. പണ്ടുകാലത്തെ റിച്ച് മാൻ ഡിസീസസ് ആയിരുന്ന ഈ രോഗം പക്ഷേ ഇന്ന് സർവസാധാരണമായി എല്ലാ ഇടങ്ങളിലും കണ്ടുവരുന്നു.. സാധാരണക്കാർക്കിടയിലും ഈ യൂറിക്കാസിഡ് അളവ് വളരെയധികം കൂടുതലാണ്..
എന്തുകൊണ്ടാണ് ഇത് പണക്കാരുടെ രോഗമായത്.. അന്ന് പണക്കാരുടെ ഇടയിലും അതുപോലെ രാജകുമാരിയുടെ ഇടയിലും ആയിരുന്നു റെഡ് മീറ്റ് കൂടുതലായി ഉപയോഗിച്ചിരുന്നത്.. അതുപോലെതന്നെ ആൽക്കഹോൾ.. ഇതുരണ്ടും കൂടുതലായി കഴിച്ചത് കൊണ്ടാണ് അന്ന് രാജാക്കന്മാരുടെ ഇടയിൽ ഉണ്ടായിരുന്നത് പക്ഷേ ഇന്ന് ഇത് എല്ലാ ആളുകളിലും സുലഭമായി കണ്ടുവരുന്നു.. നമ്മുടെ ഭക്ഷണരീതികൾ മാറിയത് കൊണ്ട് തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ സാധാരണക്കാർക്ക് ഇടയിലും ഇത് വന്നിരിക്കുന്നത്..
ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളും കാരണങ്ങളും പറയുന്നതിനുമുമ്പ് ഇതിൻറെ ഒരു ഇവലൂഷൻ നമുക്ക് മനസ്സിലാക്കാം..കുറേ വർഷങ്ങൾക്കു മുൻപ് ഇന്ന് കാണുന്നതുപോലെ യൂറിക്കാസിഡ് ആയിട്ടല്ല മൂത്രത്തിൽ കൂടി ഇത് പുറത്തേക്ക് പോയിരുന്നത്.. പ്യൂറിൻ എന്നു പറയുന്ന ഒരു പ്രോട്ടീൻ അമിനോ ആസിഡിന്റെ എൻറെ പ്രോഡക്റ്റ് ആയിട്ടാണ് യൂറിക്കാസിഡ് ശരീരത്തിൽ നിന്നും വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..